ധാക്ക : 1,500 സാധാരണക്കാരെ കൊലപ്പെടുത്തിയ ബംഗ്ലാദേശിലെ ഇസ്ലാമിക നേതാവ് എ.ടി.എം. അസ്ഹറുൽ ഇസ്ലാമിന്റെ വധശിക്ഷ ഇളവ് ചെയ്ത് സുപ്രീം കോടതി . ജമാഅത്തെ ഇസ്ലാമിയുടെ മുതിർന്ന നേതാവാണ് അസ്ഹറുൽ ഇസ്ലാം. 2014 ലാണ് വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടത്. എന്നാൽ ഇപ്പോൾ മറ്റ് കേസുകളിൽ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ, ഉടൻ തന്നെ അസ്ഹറുൽ ഇസ്ലാമിനെ മോചിപ്പിക്കണമെന്നാണ് കോടതി നിർദേശം.
1971-ലെ വിമോചന യുദ്ധത്തിൽ രംഗ്പൂരിൽ 1,500 സാധാരണക്കാരെ കൊലപ്പെടുത്തിയെന്നാണ് അസ്ഹറുൾ ഇസ്ലാമിനെതിരെയുള്ള കുറ്റം. ഇസ്ലാമിക് സ്റ്റുഡന്റ്സ് ഫെഡറേഷന്റെ രംഗ്പൂർ ജില്ലാ യൂണിറ്റിന്റെ പ്രസിഡന്റും അൽ ബദർ ഫോഴ്‌സിന്റെ തലവനുമായിരുന്നു ഇസ്ലാം . പാകിസ്ഥാൻ ഇന്റലിജൻസ് രേഖകൾ പോലും ആ വംശഹത്യയിൽ ഇസ്ലാമിന്റെ നേരിട്ടുള്ള പങ്ക് വെളിപ്പെടുത്തുന്നുണ്ട്.
ബംഗ്ലാദേശ് അവാമി ലീഗും കോടതി തീരുമാനത്തെ അപലപിച്ചു . ഏകദേശം 1500 കൊലപാതകങ്ങൾ മാത്രമല്ല, നിരവധി ബലാത്സംഗ, കവർച്ച കേസുകളും ഇയാൾക്കെതിരെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: