Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മൂളിപ്പറന്നെത്തുന്ന രക്തരക്ഷസ്സുകള്‍

Janmabhumi Online by Janmabhumi Online
May 25, 2025, 01:47 pm IST
in Varadyam, Health
FacebookTwitterWhatsAppTelegramLinkedinEmail

ആരും പേടിക്കേണ്ട. രക്തരക്ഷസ്സുകള്‍ എന്നാല്‍ സാക്ഷാല്‍ കൊതുകുകള്‍. പ്രത്യേകിച്ചും പെണ്‍ കൊതുകുകള്‍. പക്ഷേ കൊതുകുകളെ പേടിക്കുക തന്നെ വേണം. മൂളിപ്പറക്കലും ക്രൂരമായ കുത്തും മാത്രമല്ല. അവ പരത്തുന്ന ഒട്ടേറെ പകര്‍ച്ച വ്യാധികളും കൊതുകിനെ നാം ഭയക്കാന്‍ കാരണമാവുന്നു.

പക്ഷേ ഇവിടെ മൂളലും കുത്തും വ്യാധികളുമല്ല ചര്‍ച്ചാ വിഷയം. മറിച്ച്, കൊതുകിന് ചിലരോട് തോന്നുന്ന അമിതമായ പ്രേമത്തിന്റെ കാരണമാണ് നാം തെരയുന്നത്. ഒരേ വീട്ടില്‍ ഒരുമിച്ചിരിക്കുമ്പോള്‍ പോലും കൊതുക് ചിലരെ മാത്രം വിടാതെ തേടിയെത്തുന്നു. വിടാതെ അവരെ ഓടിച്ചിട്ട് കുത്തുന്നു. എന്നാല്‍ മറ്റു ചിലരെ കണ്ട ഭാവമില്ല, അവയ്‌ക്ക്. എന്താണിതിന് കാരണം?

ലോകത്തെ സമസ്ത കാര്യങ്ങളുടെയും കാരണം കണ്ടെത്താന്‍ തുനിഞ്ഞിറങ്ങുന്ന ശാസ്ത്രജ്ഞര്‍ അതിന്റെ കാരണം തേടി ഗവേഷണം തുടങ്ങി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടെങ്കിലുമായി ആ ഗവേഷണം തുടരുന്നു. അവരുടെ നിഗമനം ഇങ്ങനെ- തീര്‍ച്ചയായും! ചിലരുടെ ചോര പെണ്‍കൊതുകിന് പെരുത്തിഷ്ടം. ജീവന്‍ കളഞ്ഞും അവര്‍ അതിനു പിന്നാലെ പോകും. കിടക്കയില്‍ വല വിരിച്ചാലും കൊതുക് തിരി കത്തിച്ചാലും ഫാന്‍ കറക്കിയാലും തല്ലിക്കൊന്നാലും അവ പിന്‍തിരിയില്ല. ചില കൊതുകുകളാവട്ടെ രാസ-കൊതുക് നശീകരണ വസ്തുക്കളില്‍നിന്ന് തലമുറകള്‍കൊണ്ട് പ്രതിരോധവും നേടിയെടുത്തു കഴിഞ്ഞു.

പൊതുനിരീക്ഷണ പ്രകാരം മൊത്തം ജനസംഖ്യയില്‍ 20 ശതമാനം പേരുടെ ചോരയാണ് കൊതുകിന് പ്രിയം. പെണ്‍ കൊതുകിന് മനുഷ്യന്റെ ചോരയോട് എന്താണിത്ര ആഭിമുഖ്യം. മനുഷ്യരക്തത്തിലെ പ്രോട്ടീന്‍ അവയ്‌ക്ക് കൂടിയേ തീരൂ. കൊതുകിന്റെ മുട്ടയിടല്‍ പ്രക്രിയ സുഗമമാക്കാനാണ് അവയ്‌ക്ക് രക്തത്തിലെ പ്രോട്ടീന്‍ വേണ്ടിവരുന്നത്. പക്ഷേ ചിലരുടെ രക്തത്തോടുള്ള കൊതുകിന്റെ ആകര്‍ഷണത്തിനു പിന്നില്‍ പല കാരണങ്ങളുമുണ്ടെന്ന് ശാസ്ത്ര നിരീക്ഷകര്‍ പറയുന്നു. പ്രധാനം രക്തത്തിന്റെ ഗ്രൂപ്പു തന്നെ. 2004 ല്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധം പറയുന്നതിങ്ങനെയാണ്. കൊതുകുകള്‍ക്ക് ഏറെയിഷ്ടം ‘ഒ’ ഗ്രൂപ്പുകാരുടെ ചുടു ചോര: ‘എ’ ഗ്രൂപ്പുകാരുടെ ചോരയെക്കാള്‍ രണ്ടിരട്ടി ഇഷ്ടം. ‘ബി’ ഗ്രൂപ്പുകാര്‍ രണ്ടിനുമിടയില്‍ വരുമത്രേ. പിന്നീട് 2019ല്‍ നടന്ന ഒരു ഗവേഷണവും ഇക്കാര്യം ഊന്നിപ്പറഞ്ഞു. എല്ലാ ഗ്രൂപ്പുകളിലും പെടുന്ന ഒരു കൂട്ടം ആളുകളുടെ ഇടയിലേക്ക് ഒരുപിടി കൊതുകുകളെ ഗവേഷകര്‍ പറത്തിവിട്ടു. അവര്‍ തേടിച്ചെന്ന് ചോര കുടിച്ചത് ‘ഒ’ ഗ്രൂപ്പുകാരുടേത് മാത്രം…

2004 ല്‍ ഒരു കൂട്ടം ഗവേഷകര്‍ പുറത്തുവിട്ട മറ്റൊരു ഗവേഷണ ഫലവും ഓര്‍മ്മയിലെത്തുന്നു. മനുഷ്യരില്‍ 85 ശതമാനം പേരും തങ്ങളുടെ തൊലിയില്‍നിന്ന് നേരിയ തോതില്‍ ചില രാസ സിഗ്നലുകള്‍ പുറപ്പെടുവിക്കുന്നുണ്ടത്രേ. അതിന്റെ ഗാഢതയും കരുത്തും അവരവരുടെ രക്തഗ്രൂപ്പുകളെയാണത്രേ ആശ്രയിച്ചിരിക്കുന്നത്. എന്നാല്‍ സിഗ്നല്‍ പുറപ്പെടുവിക്കാത്ത 15 ശതമാനം ആളുകളെയും കൊതുകുകള്‍ തിരിഞ്ഞു നോക്കില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. പക്ഷേ ഇതൊന്നും അവസാന വാക്കാണെന്ന് ആരും കരുതേണ്ടന്നുകൂടി പറഞ്ഞുവയ്‌ക്കട്ടെ.
മനുഷ്യന്റെ ശ്വാസോച്ഛ്വാസത്തില്‍ പുറത്തുവരുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ സാന്നിദ്ധ്യമാണ് ഇരകളെ തേടിപ്പിടിക്കാന്‍ കൊതുകുകളെ സഹായിക്കുക. കൊതുകിന്റെ ശരീരത്തിലെ മാക്‌സിലറി വാല്‍വ് എന്ന ഉപകരണത്തിന്റെ സഹായത്തോടെ നൂറ് അടി വരെ അകലത്തില്‍ നില്‍ക്കുന്ന വ്യക്തിയുടെ ശരീരത്തില്‍നിന്നു വരുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡു സാന്നിധ്യം വരെ അവയ്‌ക്ക് കൃത്യമായി തിരിച്ചറിയാന്‍ കഴിയും. ലാക്ടിക് ആസിഡ്, അമോണിയ തുടങ്ങി മനുഷ്യന്റെ വിയര്‍പ്പില്‍ അടങ്ങിയിരിക്കുന്ന നിരവധി രാസഘടകങ്ങളെ മണത്തറിയാനുള്ള സവിശേഷമായ കഴിവും കൊതുകുകള്‍ക്കുണ്ട്. ശരീരത്തിലെ ഊഷ്മാവ് തിരിച്ചറിയാനും അവയ്‌ക്ക് കഴിയും. നന്നായി വ്യായാമം ചെയ്യുമ്പോള്‍ കൂടുതല്‍ വിയര്‍പ്പുണ്ടാവുകയും ശരീരത്തിന്റെ ഊഷ്മാവ് കൂടുകയും ചെയ്യും. അപ്പോള്‍പ്പിന്നെ ഇരയെ തിരിച്ചറിയുക കൊതുകുകള്‍ക്ക് ഏറെ സുഖകരം!

തൊലിപ്പുറത്ത് കുടിപ്പാര്‍ക്കുന്ന ചില ബാക്ടീരിയകളുടെ അളവ് കൂടുന്നത് കൊതുകിന് കൂടുതല്‍ ആമോദം നല്‍കുമെന്നാണ് മറ്റൊരു നിരീക്ഷണം. അത്തരം ബാക്ടീരിയ കൂടുതലായി കാണപ്പെടുന്ന ശരീരഭാഗങ്ങളില്‍ കൊതുക് കടി കൂടുതല്‍ കിട്ടുമെന്നും നിരീക്ഷണമുണ്ട്. ഗര്‍ഭിണികളായ സ്ത്രീകളോട് കൊതുകുകള്‍ക്ക് സവിശേഷമായ പ്രേമമുണ്ടെന്നാണ് മറ്റ് ചില ഗവേഷകരുടെ കണ്ടെത്തല്‍. ഒരു സാധാരണ മനുഷ്യനെ ആക്രമിക്കുന്നതിന്റെ ഇരട്ടി വന്യതയോടെ അവ ഗര്‍ഭിണികളെ ആക്രമിക്കും. ഗര്‍ഭിണികള്‍ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നതാവാം ഒരുപക്ഷേ ഈ അമിത ആകര്‍ഷണത്തിനു കാരണം. മറ്റ് സ്ത്രീകളെക്കാള്‍ ഗര്‍ഭിണികളുടെ ഉദരത്തില്‍ കൂടുതല്‍ താപം അനുഭവപ്പെടുന്നതാവാം മറ്റൊരു കാരണം.

മണവും ചൂടും മാത്രമല്ല, നിറവും കൊതുക് കടിയെ സ്വാധീനിക്കുമെന്ന് മറ്റൊരു കൂട്ടം ഗവേഷകര്‍ അവകാശപ്പെടുന്നു. എടുത്തുനില്‍ക്കുന്ന നിറങ്ങളായ കറുപ്പ്, ചുവപ്പ്, ഓറഞ്ച്, സിയാന്‍ മുതലായ നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ചാല്‍ കൊതുക് കൂടുതലായി ആകര്‍ഷിക്കപ്പെടുമത്രേ. പച്ച, നീല, പര്‍പ്പിള്‍, വെള്ള വസ്ത്രക്കാരോട് അവ അല്‍പ്പം അകന്നുനില്‍ക്കുമെന്നും ഗവേഷകര്‍ പറയുന്നു. 2022 ല്‍ വാഷിങ്ടണിലെ യേല്‍ സര്‍വകലാശാലയിലാണ് കൊതുകും നിറവും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ ഗവേഷകര്‍ ശ്രമം നടത്തിയത്. കൊതുക് പരത്തുന്ന മാരകമായ പകര്‍ച്ചവ്യാധികളുടെ ഭീകരത തന്നെയാണ് ഈ രക്തരക്ഷസ്സിനെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ കാരണം. മലേറിയ, ഡെങ്കിപ്പനി, മഞ്ഞപ്പനി തുടങ്ങി കൊതുക് പരത്തുന്ന രോഗങ്ങളുടെ പട്ടിക നീളുന്നു. 2022 വര്‍ഷത്തില്‍ മാത്രം 2500 ലക്ഷം പേരെ മലേറിയ ബാധിച്ചുവത്രേ. അതില്‍ ആറ് ലക്ഷം മരണവും സംഭവിച്ചു. കാലാവസ്ഥാ മാറ്റത്തിന് ആനുപാതികമായി കൊതുക് ജന്യ രോഗങ്ങളുടെ തീവ്രതയിലും പകര്‍ച്ച വേഗത്തിലും വര്‍ധന വരുന്നതായും നിരീക്ഷിക്കപ്പെടുന്നു.

Tags: diseasesmosquitoes
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചില രോഗങ്ങള്‍ക്ക് ഹോമിയോപ്പതി ചികിത്സ നല്‍കരുതെന്ന പ്രചാരണം ശരിയോ? വ്യക്തത വരുത്തി മെഡിക്കല്‍ കൗണ്‍സില്‍

Health

വാര്‍ഷിക ആരോഗ്യ പരിശോധന: സ്‌ക്രീന്‍ ചെയ്തവരില്‍ പകുതി പേര്‍ ജീവിതശൈലീ രോഗ സാധ്യതയുള്ളവര്‍

ചെങ്ങമനാട് സരസ്വതി വിദ്യാനികേതനില്‍  ആരോഗ്യ ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്തവര്‍ ഡോ. അശോക്കുമാര്‍ വാര്‍ഷണേയ്‌ക്കൊപ്പം.
Kerala

യോഗ പല രോഗങ്ങളും ഇല്ലാതാക്കും: ഡോ. വാര്‍ഷണേയ്

Kerala

വീണ്ടും അമീബിക് മസ്തിഷ്കജ്വരം; രോഗം സ്ഥിരീകരിച്ചത് നാവായിക്കുളം സ്വദേശിനിക്ക്, കേരളത്തിൽ സ്ത്രീക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നത് ഇതാദ്യം

Local News

പക൪ച്ചപ്പനി വ്യാപനത്തിനെതിരേ ക൪ശന നടപടി വേണം; മാലിന്യ നീക്കവും ഉറവിട നശീകരണവും ശക്തമാക്കണം

പുതിയ വാര്‍ത്തകള്‍

വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 7 മരണം

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

ബ്രഹ്മോസ് എന്ന പേരിന്റെ അര്‍ത്ഥമറിയാമോ? പാകിസ്ഥാനില്‍ നാശംവിതയ്‌ക്കാന്‍ വരുന്നൂ ബ്രഹ്മോസ് 2…സഹായം നല്‍കാമെന്ന് പുടിന്‍

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

ബലൂചിസ്ഥാനിൽ മുതിർന്ന പത്രപ്രവർത്തകനെ അജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു : നടുക്കം വിട്ടുമാറാതെ പാക് മാധ്യമ ലോകം

സാംസങ് ഗാലക്‌സി എസ്24 അൾട്രാ 256ജിബിയുടെ വിലയിൽ വൻ കുറവ് ; വേഗം ഫ്ലിപ്കാർട്ട് , ആമസോൺ സന്ദർശിക്കൂ 

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies