കോട്ടയം: റാപ്പർ വേടനെ പുകഴ്ത്തുന്ന സിപിഎം നേതാക്കൾ തിരുവനന്തപുരത്ത് പാവപ്പെട്ട ദളിത് വീട്ടമ്മയെ മോഷണക്കുറ്റം ചാർത്തി സ്റ്റേഷനിൽ ഇരുത്തി മാനസിക പീഡനം നടത്തിയത് വിസ്മരിക്കരുതെന്ന് ബിജെപി നേതാവ് എൻ. ഹരി അഭിപ്രായപ്പെട്ടു. കഞ്ചാവ് കേസിൽ പിടിയിലായ വേടന്റെ പേരിൽ ജാതി രാഷ്ട്രീയ വിഷമാണ് കേരളത്തിലെ മതേതര മനസ്സുകളിലേക്ക് കുത്തിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി പതാക പുതയ്ക്കുകയും ജിഹാദി പ്രസ്ഥാനങ്ങളെ ന്യായീകരിക്കുകയും ചെയ്താൽ അവരെ ഒപ്പം നിർത്തുക എന്നത് സിപിഎം വളരെ നാളായി സ്വീകരിക്കുന്ന തന്ത്രമാണ്. ഇതിന് നിരവധി ഉദാഹരണങ്ങൾ സമീപകാലത്ത് ചൂണ്ടിക്കാട്ടാനാവും. കുറ്റകൃത്യം ചെയ്തയാളെ ഏതെങ്കിലും മത വിഭാഗത്തിന്റെ തണലിൽ താലോലിക്കുന്നത് ക്രമസമാധാനപാലനത്തെ തന്നെ അട്ടിമറിക്കുന്നതാണ്. ഭരണകക്ഷി തന്നെ അതിനു നേതൃത്വം നൽകുന്നതിലൂടെ സമൂഹത്തി നൽകുന്ന സന്ദേശം എന്താണ്.
സിപിഎം എംഎൽഎയുടെ മകൻ ലഹരി കേസിൽ പെട്ടപ്പോഴും പാർട്ടി സമീപനം ഇതുതന്നെയായിരുന്നു. ഒടുവിൽ കേസിൽ നിന്നും ഒഴിവാക്കി കൊടുക്കുകയും ചെയ്തു. പാർട്ടി ബന്ധുക്കളോ മിത്രങ്ങളോ ചെയ്യുന്ന ഏതു കുറ്റകൃത്യത്തെയും വെള്ളപൂശാൻ ആണ് ശ്രമിച്ചു വരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്ഷേപിക്കുകയും ഫലസ്തീൻ പതാക പുതയ്ക്കുകയും ചെയ്തതാണ് വേടനെ പ്രകീർത്തിക്കാൻ കാരണം.
ജിഹാദി പ്രസ്ഥാനങ്ങൾക്ക് തണലേകുന്നവർക്ക് എന്നും സംരക്ഷണ കവചമൊരുക്കുന ശൈലിയാണ് പാർട്ടി നിർഭാഗ്യവശാൽ സ്വീകരിക്കുന്നത്. ഇത്തരം അപകടകരമായ സമീപനത്തോട് ജനാധിപത്യ വിശ്വാസികൾക്കും ഭാരതത്തെ സ്നേഹിക്കുന്നവർക്കും പ്രതികരിക്കാതിരിക്കാൻ ആവില്ലെന്നും എൻ. ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: