ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടി കിട്ടിയെന്ന നുണ പ്രചരിപ്പിക്കുന്ന ജേണലിസ്റ്റ് മാത്യു സാമുവലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത അഞ്ച് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ടപ്പോള്‍ അഞ്ചല്ല ഏഴ് ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ടെന്നാണ് മാത്യു സാമുവലിന്റെ അവകാശവാദം.
താന്‍ ഇന്ത്യന്‍ ദേശീയവാദിയാണെന്ന് പറയുമ്പോഴും മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന നുണകളാണ് അന്താരാഷ്‌ട്രമാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് മാത്യുസാമൂവല്‍ തട്ടിവിടുന്നത്. ഒരു ഭാഗത്ത് ബിജെപി അനുകൂലി എന്ന് ഭാവിക്കുന്ന മാത്യു സാമുവല്‍ എന്തുകൊണ്ടാണ് നിര്‍ണ്ണായക മുഹൂര്‍ത്തത്തില്‍ സര്‍ക്കാരിനെതിരെ നുണപ്രചചരണത്തില്‍ മുഴുകുന്നതെന്ന് മനസ്ലിലാകുന്നില്ല.
മൂന്ന് റഫാല്‍ വിമാനങ്ങള്‍, രണ്ട് മിഗ് വിമാനങ്ങള്‍ എന്നിവ വെടിവെച്ചിട്ടെന്നാണ് പാകിസ്ഥാന്‍ അവകാശപ്പെട്ടത്. എന്നാല്‍ അഞ്ചല്ല ഏഴ് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നാണ് മാത്യു സാമുവല്‍ അവകാശപ്പെടുന്നത്. ബിബിസി, സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ്, ഗാര്‍ഡിയന്‍ തുടങ്ങിയ വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളെ ആധാരമാക്കിയാണ് താന്‍ ഏഴ് ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ടെന്ന് മാത്യുസാമുവല്‍ പറയുന്നു. കഴിഞ്ഞ ഏതാനും ദശകങ്ങളായി ഇന്ത്യന്‍ പ്രതിരോധസേനയ്‌ക്ക് നേരിടേണ്ടിവന്ന ഏറ്റവും വലിയ നഷ്ടം എന്നാണ് മാത്യു സാമുവല്‍ പറയുന്നത്. പക്ഷെ ഈ തിരിച്ചടി ഇന്ത്യ സമ്മതിക്കുന്നില്ലെന്നും മാത്യു സാമൂവല്‍ പറയുന്നു. പൊതുവേ ഇന്ത്യയ്‌ക്കെതിരായ ഒരു റിപ്പോര്‍ട്ടിംഗ് രീതിയാണ് ഇന്ത്യാ-പാക് ഏറ്റുമുട്ടലില്‍ വിദേശമാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. വലിയൊരു അജണ്ട ഇതിന് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മാത്യു സാമുവലിന്റെ ഇംഗ്ലീഷിലുള്ള ടിവി പ്രോഗ്രാം:
https://www.youtube.com/watch?v=MxebyC8-_D0
പ്രതികരിക്കാൻ ഇവിടെ എഴുതുക: