ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ അനധികൃത മദ്രസകൾക്കെതിരെയുള്ള നടപടികൾ ശക്തമായി തന്നെ തുടരുന്നു. കഴിഞ്ഞ ദിവസം റൂർക്കിയുടെ ഭഗവാൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിയമവിരുദ്ധമായി നടത്തുന്ന മദ്രസകൾക്കെതിരെ ഭരണകൂടം നടപടി സ്വീകരിച്ചു.
തിങ്കളാഴ്ച എസ്ഡിഎം ഭഗവാൻപൂർ അജയ് വീർ സിങ്ങിന്റെ നിർദ്ദേശപ്രകാരം റോള ഹെഡി ഗ്രാമത്തിൽ അനുമതിയില്ലാതെ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഒരു മദ്രസ അഡ്മിനിസ്ട്രേഷൻ സംഘം പൂട്ടി സീൽ ചെയ്തു. ഈ മദ്രസ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല. രജിസ്ട്രേഷൻ പോലും നടത്തിയില്ല. ഇക്കാരണത്താലാണ് ഇന്നലെ തന്നെ ഭരണസംഘം ഈ മദ്രസയും പൂട്ടി സീൽ ചെയ്തത്. ഈ നടപടിയിൽ അഡ്മിനിസ്ട്രേഷൻ സംഘത്തോടൊപ്പം പോലീസ് സേനയും ഉണ്ടായിരുന്നു.
അതേ സമയം കഴിഞ്ഞ ദിവസങ്ങളിലായി മംഗലപുരം പ്രദേശത്ത് മൂന്ന് അനധികൃത മദ്രസകളും ഝബ്രേദയിൽ ഒരു മദ്രസയും അധികൃതർ പൂട്ടി സീൽ ചെയ്തിരുന്നു. ധാമി സർക്കാരിന്റെ നേതൃത്വത്തിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന മദ്രസകൾക്കെതിരെ സംസ്ഥാനത്തുടനീളം ഒരു കാമ്പയിൻ നടക്കുന്നുണ്ട്.
ഭഗവാൻപൂർ പ്രദേശത്തെ നിരവധി മദ്രസകൾ കുറച്ചു കാലം മുമ്പ് പൂട്ടി സീൽ ചെയ്തിരുന്നു. സംസ്ഥാനത്ത് ഇതുവരെ 201 അനധികൃത മദ്രസകൾ സീൽ ചെയ്തുവെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: