കൊച്ചി: ബിജെപിയെ കേരളത്തില്‍ അധികാരത്തില്‍ എത്തിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇതിന് ശേഷമേ മടക്കമുളളൂ.കേരള ജനത വികസനം ആഗ്രഹിക്കുന്നു. ബിജെപി അധികാരത്തിലെത്തിയാല്‍ മാത്രമേ മാറ്റമുണ്ടാകൂ.
എറണാകുളം ഈസ്റ്റ് ബിജെപി ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.പത്ത് വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് രാജവംശം ആണ് രാജ്യത്തെ നശിപ്പിച്ചത്.കേരളത്തില്‍ നിന്ന് എട്ട് കേന്ദ്ര മന്ത്രിമാര്‍ ഉണ്ടായിരുന്നിട്ടും ഒന്നും ചെയ്തില്ല.
ജനം എന്‍ഡിഎ സര്‍ക്കാരിനെ തെരഞ്ഞെടുത്തത് മാറ്റം ആഗ്രഹിച്ചാണ്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് രാജ്യം വലിയ നേട്ടം കൈവരിച്ചു. ഇതേ മാറ്റമാണ് കേരളവും ആഗ്രഹിക്കുന്നത്. വന്യജീവി നിയമത്തിലെ ഭേദഗതി കേരളം നടപ്പാക്കുന്നില്ല.വലിയ കടക്കെണിയിലാണ് സംസ്ഥാനം. ആശാ പ്രവര്‍ത്തകര്‍ ,കെഎസ്ആര്‍ടിസി ജീവനക്കാര്‍ എന്നിവര്‍ക്ക് ശമ്പളം നല്കാന് പണമില്ല. കഴിഞ്ഞ ഒമ്പതു കൊല്ലമായി അടിസ്ഥാന സൗകര്യ വികസനമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ആകെ ദേശീയ പാത വികസനം മാത്രമാണ് നടന്നത്. അത് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ്. പൈനാപ്പിള്‍, റബര്‍ കര്‍ഷകര്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ എന്ത് ചെയ്തതെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. വന്യജീവി ആക്രമണം തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. കാര്യങ്ങള്‍ ഇങ്ങനെയായിട്ടും സര്‍ക്കാര്‍ ആഘോഷിക്കുന്നു. കോണ്‍ഗ്രസിലും സിപി എമ്മിലും രാജവംശ ഭരണമാണ് നടക്കുന്നത്. ഒരിടത്ത് അമ്മയും മകനുമാണെങ്കില്‍ കേരളത്തില്‍ മകളും മരുമകനുമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.രണ്ടും അഴിമതി പാര്‍ട്ടിയാണ്.കോണ്‍ഗ്രസ് പ്രീണന രാഷ്ട്രീയത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ പാര്‍ട്ടിയാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വിമര്‍ശിച്ചു. ഇതിന്റെ ഉദാഹരണം ആണ് മുനമ്പത്ത് കോണ്‍ഗ്രസ് നടത്തിയത്.
കേരളത്തിലെ മാറ്റം തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ ആരംഭിക്കും. താന്‍ വന്നത് നേതാവാകാന്‍ അല്ലെന്നും വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരെ നേതാവാക്കാന്‍ വേണ്ടി യാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: