ന്യൂദല്‍ഹി: കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച 30 മിനിറ്റ് നീണ്ടുനിന്നു. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി.
ഭീകരാക്രമണത്തിനു ശേഷം ആദ്യമായാണ് ഒമര്‍ പ്രധാനമന്ത്രിയെ കാണുന്നത്.
ഇന്ത്യയുടെ ഭാഗത്തു നിന്ന് സൈനിക നടപടി ഉണ്ടാകുമെന്ന ഭീതി നിലനില്‍ക്കെ, പാകിസ്ഥാന് നിയന്ത്രണ രേഖയ്ക്ക് സമീപവും അറേബ്യന്‍ കടലിലും സൈനിക അഭ്യാസങ്ങള്‍ നടത്തുന്നുണ്ട്. ലാഹോറിനും ഇസ്ലാമാബാദിനും ഇടയിലുള്ള വ്യോമഗതാഗത മാര്‍ഗങ്ങള്‍ പാകിസ്ഥാന് അടച്ചിട്ടിരിക്കുകയുമാണ്. ഇന്ത്യയുടെ ആസന്നമായ ആക്രമണത്തെക്കുറിച്ച് നിരന്തരം മുന്നറിയിപ്പുകളും നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: