കോഴിക്കോട്: താമരശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. പുതിയ ബസ് സ്റ്റാന്റിന് സമീപം അണ്ടോണ റോഡില്‍ മദ്യലഹരിയില്‍ തെറ്റായ ദിശയില്‍ എത്തിയ ബൈക്ക് എതിര് ദിശയില്‍ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
കൊടുവള്ളി കളരാന്തിരി സ്വദേശികളായ നന്ദകുമാര്‍, അജില്‍, അനൂപ്, എന്നിവരാണ് മദ്യലഹരിയില്‍ ബൈക്കില്‍ ഉണ്ടായിരുന്നത്. താമരശേരി കുറ്റിപ്പടി സ്വദേശികളായ ഹരി, മാതാവ് ശ്രീജ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നന്ദകുമാര്‍, അജില്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഹരിയെയും ശ്രീജയെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അനൂപ് താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. രാത്രി ഏഴി മണിയോടെയാണ് അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: