പാലക്കാട് ; ബിഹാറിൽ നിന്ന് കേരളത്തിലെത്തി കഞ്ചാവ് വിറ്റ് കോടീശ്വരനായ യാസിൻ അൻസാരി അറസ്റ്റിൽ . കഞ്ചിക്കോട് കൊയ്യാമരക്കാട് സ്ഥിരതാമസമാക്കിയ 32 കാരൻ യാസിന്റെ വീട്ടിൽ നിന്നും 1.7 കിലോ കഞ്ചാവും പിടികൂടി. ബീഹാർ സുൽത്താൻപൂർ സ്വദേശിയാണ് യാസിൻ.
ബീഹാറിൽ നിന്ന് ജോലി തേടി ഒൻപത് വർഷം മുൻപാണ് യാസിൻ കേരളത്തിലെത്തിയത് . ദിവസക്കൂലിയ്ക്ക് ജോലി ചെയ്തിരുന്ന യാസിൻ പതുക്കെ കച്ചവടം തുടങ്ങി. കടയുടെ മറവിലായിരുന്നു അന്യസംസ്ഥാനങ്ങളിൽ നിന്ന് നിരോധിത പുകയില കേരളത്തിലെത്തിക്കാൻ തുടങ്ങിയത് . പിന്നീട് കഞ്ചാവ് വിൽപ്പനയും ആരംഭിച്ചു. ലഹരി വിൽപ്പനയിലൂടെ ലഭിച്ച പണം കൊണ്ട് കഞ്ചിക്കോട് സ്വന്തമായി ഭൂമി വാങ്ങി ആഡംബര വീടും യാസിൻ നിർമ്മിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: