കോട്ടയം: പ്ലസ് ടു ഫിസിക്സ് പരീക്ഷ കുട്ടികള്‍ക്ക് അഗ്നിപരീക്ഷയായി. കഴിഞ്ഞദിവസം നടന്ന പരീക്ഷയ്ക്ക് എതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. വിദ്യാര്‍ത്ഥികളുടെ പഠനമികവ് വിലയിരുത്തുന്നതിനപ്പുറം ചോദ്യകര്‍ത്താവിന്റെ മിടുക്കു പ്രകടിപ്പിക്കാനുള്ള ശ്രമമായിരുന്നു ചോദ്യപേപ്പറില്‍ കണ്ടതെന്നാണ് വിമര്‍ശനം. ചോദ്യം മനസിലാക്കിയെടുക്കാനും ഉത്തരം കണ്ടെത്താനും പെട്ടെന്നു കഴിയാത്തവിധം ആശയക്കുഴപ്പമുണ്ടാക്കി എന്നതാണ് പരാതി. ഉന്നതവിജയം പ്രതീക്ഷിച്ചവര്‍ പോലും പാസ്മാര്‍ക്ക് കിട്ടിയെങ്കിലായി എന്നാണ് പറഞ്ഞത്. സയന്‍സ് വിഭാഗത്തിലെ ആദ്യ പരീക്ഷയായിരുന്നു ഇന്നലെ നടന്നത്. ഇത് ഇത്രമേല്‍ കടുപ്പമായതിനാല്‍ തുടര്‍ന്നുള്ള പരീക്ഷകളെക്കുറിച്ചും കുട്ടികള്‍ ആധിയിലായി . ഒറ്റ വാക്കില്‍ ഉത്തരമെഴുതേണ്ട ചോദ്യങ്ങള്‍ പോലും പരോക്ഷമായി ചോദിച്ചതുമൂലും വിദ്യാര്‍ത്ഥികള്‍ക്ക് ഒട്ടേറെ സമയ നഷ്ടമുണ്ടായെന്ന് പറയപ്പെടുന്നു. പലര്‍ക്കും നിശ്ചിത സമയത്തിനുള്ളില്‍ പരീക്ഷ എഴുതി തീര്‍ക്കാന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: