തൃശൂർ: റെയിൽവേ പാളത്തിൽ ഇരുമ്പ് കഷണം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി ഹരി (41) ആണ് പിടിയിലായത്. പ്രതി ലഹരിക്ക് അടിമയാണെന്ന് റെയിൽവേ പോലീസ് അറിയിച്ചു. ഇരുമ്പ് കഷണം ട്രാക്കിൽ കൊണ്ടിട്ടത് മോഷ്ടിക്കാൻ വേണ്ടിയെന്നാണ് പ്രതിയുടെ മൊഴി. ഇന്ന്
രാവിലെയാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ ഇരുമ്പിന്റെ പോസ്റ്റ് വച്ചതായി കണ്ടെത്തിയത്.
പുലർച്ചെ നാലേമുക്കാലിന് ഇതുവഴി കടന്നു പോയ ഗുഡ്സ് ട്രെയിൻ ഇരുമ്പിന്റെ കഷണം ഇടിച്ചു തെറിപ്പിച്ചു. ഈ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് വിവരം ആർപിഎഫിനെ വിളിച്ചറിയിച്ചത്. തുടർന്ന് ആർപി എഫ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇരുമ്പ് റാഡ് കണ്ടെത്തിയത്. പ്രദേശത്ത് സിസിടിവി കണക്ഷൻ ഇല്ലാത്തതിനാൽ അന്വേഷണത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചു. അട്ടിമറി ശ്രമം അല്ലെന്ന നിഗമനത്തിലായിരുന്നു ആർപിഎഫ്.
ട്രാക്കിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്നുണ്ടായിരുന്നു. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് സംഭവം. പ്രതി കഴിഞ്ഞ കു റച്ചു ദിവസങ്ങളായി പ്രദേശത്ത് കറങ്ങിനടന്നിരുന്നതായി പോലീസിന് വിവരം ലഭിച്ചു. പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുമ്പോഴും മദ്യത്തിന്റെ ലഹരിയിലായിരുന്നു. നേരത്തെ കൊല്ലത്തും സമാനമായ സംഭവം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: