ന്യൂദല്‍ഹി: ഈയിടെ വിരാട് കോഹ്ലി സെഞ്ച്വറിയടിച്ചപ്പോള്‍ അഭിനന്ദിക്കാന്‍ എത്തിയ ജാവേദ് അക്തറിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷകമന്റുകള്‍ നിറയാന്‍ കാരണമെന്താണ്? അദ്ദേഹത്തിന്റെ നെടുനാളായുള്ള ആര്‍എസ്എസിനും ബിജെപിയ്ക്കും ഹിന്ദുത്വയ്ക്കും എതിരായ വാക് പോരുകളാണ് അദ്ദേഹത്തെ പലരുടെയും ശത്രുവാക്കിയത്.
2022ല്‍ അദ്ദേഹം ആര്‍എസ്എസിനെ അഫ്ഗാനിസ്ഥാനിലെ മതമൗലികവാദികളായ താലിബാനോടാണ് ഉപമിച്ചത്. താലിബാന് എങ്ങിനെയാണോ അഫ്ഗാനിസ്ഥാനില്‍ മുസ്ലിംരാഷ്ട്രം സൃഷ്ടിച്ചത് അതുപോലെ ഹിന്ദുരാഷ്ട്രം ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് ആര്‍എസ്എസും വിഎച്ച്പിയും വിശ്വഹിന്ദുപരിഷകത്തും എന്നായിരുന്നു അദ്ദേഹത്തിന്റെ ഒരു കമന്റ്. ഇന്ത്യ എന്ന ഹിന്ദുഭൂരിപക്ഷരാഷ്ട്രത്തെ ഹിന്ദുരാഷ്ട്രമാക്കുന്നത് വലിയ വിപത്താണെന്ന രീതിയിലാണ് ജാവേദ് അക്തര്‍ സംസാരിച്ചത്. ഇതിനെതിരെ അദ്ദേഹത്തിനെതിരെ മുംബൈ ഹൈക്കോടതിയില്‍ അടക്കം കേസുകള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യയില്‍ ഇത്രയേറെ പ്രശസ്തമായ ആര്‍എസ്എസ് എന്ന സംഘടനയ്ക്കെതിരെ നടത്തിയ അദ്ദേഹത്തിന്റെ വിദ്വേഷപ്രസ്താവനയ്ക്കെതിരെ ഇന്ത്യയില്‍ പരക്കെ പ്രതിഷേധം ഉയര്‍ന്നിരുന്നു. “ആര്‍എസ്എസിനെ കഠിനമായ വാക്കുകളില്‍ വിമര്‍ശിച്ചിരുന്ന ജനതാ പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണന് പിന്നീട് ആര്‍എസ്എസിന്റെ ദേശസ്നേഹത്തിന്റെ ആഴം എന്താണെന്ന് മനസ്സിലായി. അതോടെ അദ്ദേഹം പറഞ്ഞത് ആര്‍എസ് എസ് ഫാസിസ്റ്റ് ആണെങ്കില്‍ ഞാനും ഫാസിസ്റ്റ് ആണെന്നാണ്. “- ഇതാണ് ജാവേദ് അക്തറിന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് സുബ്രഹ്മണ്യം സ്വാമി പറഞ്ഞത്.
അതുപോലെ മഹാഭാരതം എന്ന സിനിമയില്‍ ആമിര്‍ ഖാന് ശ്രീകൃഷ്ണന്റെ വേഷം ചെയ്തേക്കും എന്ന വാര്‍ത്തയ്ക്കെതിരെ ജേണലിസ്റ്റായ ഫ്രാകോയിസ് ഗോത്തിയെ നടത്തിയ പരാമര്‍ശത്തില്‍ ജാവേദ് അക്തര്‍ പ്രതികരിച്ചതും വലിയ വിവാദമായിരുന്നു. എന്തിനാണ് മുസ്ലിമായ ആമിര്ഖാന് കൃഷ്ണന്റെ വേഷം കെട്ടുന്നത് എന്ന ചോദ്യമാണ് ജേണലിസ്റ്റായ ഫ്രാകോയിസ് ഗോത്തിയെ. ഇതോടെ ജേണലിസ്റ്റിനെ ഇഡിയറ്റ് എന്ന് വിളിച്ചാണ് ജാവേദ് അക്തര്‍ അഭിസംബോധന ചെയ്തത്. ഇത് വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.
അതിന് ശേഷം ജാവേദ് അക്തറും കങ്കണ റണാവത്തും തമ്മില്‍ നിരവധി വിഷയങ്ങളില്‍ വാക് പോര് നിലനിന്നിരുന്നു. കങ്കണ റണാവത്തും ജാവേദ് അക്തറും തമ്മിലുള്ള വഴക്ക് തുടങ്ങിയത് 2016ല്‍ ആണ്. കങ്കണ റണാവത്തും ഋത്വിക് റോഷനും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ കങ്കണ റണാവത്തിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി ഋത്വിക് റോഷനോട് മാപ്പ് പറയാന്‍ കങ്കണയെ നിര്‍ബ്ബന്ധിച്ചയാളാണ് ജാവേദ് അക്തര്‍. മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമപരമായ നടപടി നേരിടേണ്ടിവരുമെന്നും ഋത്വിക് റോഷന് കുടുംബം ശക്തമായ കുടുംബമാണെന്നും എല്ലാം ജാവേദ് അകതര്‍ ഭീഷണിപ്പെടുത്തിയെന്നാണ് കങ്കണ വെളിപ്പെടുത്തിയത്. ഇവിടെ നിന്നാണ് ജാവേദ് അക്തറും കങ്കണ റണാവത്തും തമ്മില്‍ വഴക്ക് തുടങ്ങാന്‍ കാരണമായത്. ഇതെല്ലാം ജാവേദ് അക്തറിന് ഹിന്ദു വിരുദ്ധ പരിവേഷം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാകിസ്ഥാനെതിരെ ചാമ്പ്യന്‍സ് ട്രോഫിയില്‍ വിരാട് കോഹ് ലിയെ സെഞ്ച്വറിയടിച്ചതിന്റെ പേരില്‍ അഭിനന്ദിക്കാന്‍ എത്തിയ ജാവേദ് അക്തറിനെതിരെ സമൂഹമാധ്യമങ്ങളില്‍ ആക്രമണം ഉണ്ടായത്.
വിരാട് കോഹ്ലി, സിന്ദാബാദ്…താങ്കളെക്കുറിച്ച് ഞങ്ങള്‍ അഭിമാനിക്കുന്നു എന്നാണ് ജാവേദ് അക്തര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്. “ഓ, ജാവേദ് അക്തര്‍ താങ്കള്‍ക്ക് എപ്പോഴാണ് സൂര്യന് ഉദിച്ചത്? താങ്കള്‍ക്ക് ഉള്ളില്‍ ദു:ഖമായിരിക്കും അല്ലേ?”(Aaj suraj kaha se nikla. Andar se dukh hoga apko to)- എന്നാണ് ഒരാള്‍ ഇതിനോട് പ്രതികരിച്ചത്. ഇതിന് പിന്നാലെ ജാവേദ് അക്തറിനെതിരെ നിരവധി വിദ്വേഷ കമന്റുകള്‍ ഉയര്‍ന്നിരുന്നു.
വിദ്വേഷ കമന്റുകള്‍ വന്നതോടെ ജാവേദ് അക്തര്‍ ഏറെ പ്രകോപിതനായി. ഇദ്ദേഹം നല്കിയ മറുപടി ഇതായിരുന്നു:”താങ്കളും താങ്കളുടെ പിതാക്കന്മാരും ഇംഗ്ലീഷുകാരുടെ ഷൂ നക്കിയപ്പോള്‍ ഞങ്ങള്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയായിരുന്നു”(Beta jab tumhare baap dada angrez ke jootay chaat rahe thay tab mere aazadi ke liye jai aur kala paani mein thay . Meri ragon mein desh premion ka khoon hai aur tumhari ragon mein angrez ke naukaron ka khoon hai . Iss anter ko bhoolo nahin) .- എന്നാണ് ജാവേദ് അക്തര്‍ ഇതിന് മറുപടി നല്‍കിയത്. ഇവിടെയും ആര്‍എസ്എസിനെയും ആര്‍എസ് എസുകാരനായ വീര്‍ സവര്‍ക്കറെ ഉള്ളില്‍ വെച്ചായിരുന്നു ജാവേദ് അക്തറിന്റെ ഈ മറുപടി. ആര്‍എസ് എസ് നേതാവായ വീര്‍ സവര്‍ക്കര്‍ അനുഭവിച്ച ക്രൂരമായ ജയില്‍ വാസവും പീഡനവും കണക്കിലെടുക്കാതെയുള്ള ജാവേദ് അക്തറിന്റെ ഈ കമന്റും വിലകുറഞ്ഞതായിപ്പോയി എന്ന അഭിപ്രായമാണ് പലര്‍ക്കും ഉള്ളത്. എന്തായാലും ജാവേദ് അക്തറിന്റെ ഉള്ളിലുള്ള ഹിന്ദുവിരുദ്ധ, ആര്‍എസ്എസ് വിരുദ്ധ വികാരം തന്നെയാണ് ഈ പ്രതികരണത്തിലൂടെ പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: