Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്തുകൊണ്ടാണ് ജാവേദ് അക്തര്‍ എന്ന ഗാനരചയിതാവിനെതിരെ വിദ്വേഷകമന്‍റുകള്‍?

ഈയിടെ വിരാട് കോഹ്ലി സെഞ്ച്വറിയടിച്ചപ്പോള്‍ അഭിനന്ദിക്കാന്‍ എത്തിയ ജാവേദ് അക്തറിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷകമന്‍റുകള്‍ നിറയാന്‍ കാരണമെന്താണ്? അദ്ദേഹത്തിന്റെ നെടുനാളായുള്ള ആര്‍എസ്എസിനും ബിജെപിയ്‌ക്കും ഹിന്ദുത്വയ്‌ക്കും എതിരായ വാക് പോരുകളാണ് അദ്ദേഹത്തെ പലരുടെയും ശത്രുവാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2025, 08:14 pm IST
in India
ജാവേദ് അക്തര്‍ (ഇടത്ത്) വിരാട് കോഹ്ലി (വലത്ത്)

ജാവേദ് അക്തര്‍ (ഇടത്ത്) വിരാട് കോഹ്ലി (വലത്ത്)

ന്യൂദല്‍ഹി: ഈയിടെ വിരാട് കോഹ്ലി സെഞ്ച്വറിയടിച്ചപ്പോള്‍ അഭിനന്ദിക്കാന്‍ എത്തിയ ജാവേദ് അക്തറിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷകമന്‍റുകള്‍ നിറയാന്‍ കാരണമെന്താണ്? അദ്ദേഹത്തിന്റെ നെടുനാളായുള്ള ആര്‍എസ്എസിനും ബിജെപിയ്‌ക്കും ഹിന്ദുത്വയ്‌ക്കും എതിരായ വാക് പോരുകളാണ് അദ്ദേഹത്തെ പലരുടെയും ശത്രുവാക്കിയത്.

2022ല്‍ അദ്ദേഹം ആര്‍എസ്എസിനെ അഫ്ഗാനിസ്ഥാനിലെ മതമൗലികവാദികളായ താലിബാനോടാണ് ഉപമിച്ചത്. താലിബാന്‍ എങ്ങിനെയാണോ അഫ്ഗാനിസ്ഥാനില്‍ മുസ്ലിംരാഷ്‌ട്രം സൃഷ്ടിച്ചത് അതുപോലെ ഹിന്ദുരാഷ്‌ട്രം ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് ആര്‍എസ്എസും വിഎച്ച്പിയും വിശ്വഹിന്ദുപരിഷകത്തും എന്നായിരുന്നു അദ്ദേഹത്തിന്റെ ഒരു കമന്‍റ്. ഇന്ത്യ എന്ന ഹിന്ദുഭൂരിപക്ഷരാഷ്‌ട്രത്തെ ഹിന്ദുരാഷ്‌ട്രമാക്കുന്നത് വലിയ വിപത്താണെന്ന രീതിയിലാണ് ജാവേദ് അക്തര്‍ സംസാരിച്ചത്. ഇതിനെതിരെ അദ്ദേഹത്തിനെതിരെ മുംബൈ ഹൈക്കോടതിയില്‍ അടക്കം കേസുകള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യയില്‍ ഇത്രയേറെ പ്രശസ്തമായ ആര്‍എസ്എസ് എന്ന സംഘടനയ്‌ക്കെതിരെ നടത്തിയ അദ്ദേഹത്തിന്റെ വിദ്വേഷപ്രസ്താവനയ്‌ക്കെതിരെ ഇന്ത്യയില്‍ പരക്കെ പ്രതിഷേധം ഉയര്‍ന്നിരുന്നു. “ആര്‍എസ്എസിനെ കഠിനമായ വാക്കുകളില്‍ വിമര്‍ശിച്ചിരുന്ന ജനതാ പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണന് പിന്നീട് ആര്‍എസ്എസിന്റെ ദേശസ്നേഹത്തിന്റെ ആഴം എന്താണെന്ന് മനസ്സിലായി. അതോടെ അദ്ദേഹം പറഞ്ഞത് ആര്‍എസ് എസ് ഫാസിസ്റ്റ് ആണെങ്കില്‍ ഞാനും ഫാസിസ്റ്റ് ആണെന്നാണ്. “- ഇതാണ് ജാവേദ് അക്തറിന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് സുബ്രഹ്മണ്യം സ്വാമി പറഞ്ഞത്.

അതുപോലെ മഹാഭാരതം എന്ന സിനിമയില്‍ ആമിര്‍ ഖാന്‍ ശ്രീകൃഷ്ണന്റെ വേഷം ചെയ്തേക്കും എന്ന വാര്‍ത്തയ്‌ക്കെതിരെ ജേണലിസ്റ്റായ ഫ്രാകോയിസ് ഗോത്തിയെ നടത്തിയ പരാമര്‍ശത്തില്‍ ജാവേദ് അക്തര്‍ പ്രതികരിച്ചതും വലിയ വിവാദമായിരുന്നു. എന്തിനാണ് മുസ്ലിമായ ആമിര്‍ഖാന്‍ കൃഷ്ണന്റെ വേഷം കെട്ടുന്നത് എന്ന ചോദ്യമാണ് ജേണലിസ്റ്റായ ഫ്രാകോയിസ് ഗോത്തിയെ. ഇതോടെ ജേണലിസ്റ്റിനെ ഇഡിയറ്റ് എന്ന് വിളിച്ചാണ് ജാവേദ് അക്തര്‍ അഭിസംബോധന ചെയ്തത്. ഇത് വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.

അതിന് ശേഷം ജാവേദ് അക്തറും കങ്കണ റണാവത്തും തമ്മില്‍ നിരവധി വിഷയങ്ങളില്‍ വാക് പോര് നിലനിന്നിരുന്നു. കങ്കണ റണാവത്തും ജാവേദ് അക്തറും തമ്മിലുള്ള വഴക്ക് തുടങ്ങിയത് 2016ല്‍ ആണ്. കങ്കണ റണാവത്തും ഋത്വിക് റോഷനും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ കങ്കണ റണാവത്തിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി ഋത്വിക് റോഷനോട് മാപ്പ് പറയാന്‍ കങ്കണയെ നിര്‍ബ്ബന്ധിച്ചയാളാണ് ജാവേദ് അക്തര്‍. മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമപരമായ നടപടി നേരിടേണ്ടിവരുമെന്നും ഋത്വിക് റോഷന്‍ കുടുംബം ശക്തമായ കുടുംബമാണെന്നും എല്ലാം ജാവേദ് അകതര്‍ ഭീഷണിപ്പെടുത്തിയെന്നാണ് കങ്കണ വെളിപ്പെടുത്തിയത്. ഇവിടെ നിന്നാണ് ജാവേദ് അക്തറും കങ്കണ റണാവത്തും തമ്മില്‍ വഴക്ക് തുടങ്ങാന്‍ കാരണമായത്. ഇതെല്ലാം ജാവേദ് അക്തറിന് ഹിന്ദു വിരുദ്ധ പരിവേഷം നല‍്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാകിസ്ഥാനെതിരെ ചാമ്പ്യന്‍സ് ട്രോഫിയില്‍ വിരാട് കോഹ് ലിയെ സെഞ്ച്വറിയടിച്ചതിന്റെ പേരില്‍ അഭിനന്ദിക്കാന്‍ എത്തിയ ജാവേദ് അക്തറിനെതിരെ സമൂഹമാധ്യമങ്ങളില്‍ ആക്രമണം ഉണ്ടായത്.

വിരാട് കോഹ്ലി, സിന്ദാബാദ്…താങ്കളെക്കുറിച്ച് ഞങ്ങള്‍ അഭിമാനിക്കുന്നു എന്നാണ് ജാവേദ് അക്തര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്. “ഓ, ജാവേദ് അക്തര്‍ താങ്കള്‍ക്ക് എപ്പോഴാണ് സൂര്യന്‍ ഉദിച്ചത്? താങ്കള്‍ക്ക് ഉള്ളില്‍ ദു:ഖമായിരിക്കും അല്ലേ?”(Aaj suraj kaha se nikla. Andar se dukh hoga apko to)- എന്നാണ് ഒരാള്‍ ഇതിനോട് പ്രതികരിച്ചത്. ഇതിന് പിന്നാലെ ജാവേദ് അക്തറിനെതിരെ നിരവധി വിദ്വേഷ കമന്‍റുകള്‍ ഉയര്‍ന്നിരുന്നു.

വിദ്വേഷ കമന്‍റുകള്‍ വന്നതോടെ ജാവേദ് അക്തര്‍ ഏറെ പ്രകോപിതനായി. ഇദ്ദേഹം നല്‍കിയ മറുപടി ഇതായിരുന്നു:”താങ്കളും താങ്കളുടെ പിതാക്കന്മാരും ഇംഗ്ലീഷുകാരുടെ ഷൂ നക്കിയപ്പോള്‍ ഞങ്ങള്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയായിരുന്നു”(Beta jab tumhare baap dada angrez ke jootay chaat rahe thay tab mere aazadi ke liye jai aur kala paani mein thay . Meri ragon mein desh premion ka khoon hai aur tumhari ragon mein angrez ke naukaron ka khoon hai . Iss anter ko bhoolo nahin) .- എന്നാണ് ജാവേദ് അക്തര്‍ ഇതിന് മറുപടി നല്‍കിയത്. ഇവിടെയും ആര്‍എസ്എസിനെയും ആര്‍എസ് എസുകാരനായ വീര്‍ സവര്‍ക്കറെ ഉള്ളില്‍ വെച്ചായിരുന്നു ജാവേദ് അക്തറിന്റെ ഈ മറുപടി. ആര്‍എസ് എസ് നേതാവായ വീര്‍ സവര്‍ക്കര്‍ അനുഭവിച്ച ക്രൂരമായ ജയില്‍ വാസവും പീഡനവും കണക്കിലെടുക്കാതെയുള്ള ജാവേദ് അക്തറിന്റെ ഈ കമന്‍റും വിലകുറഞ്ഞതായിപ്പോയി എന്ന അഭിപ്രായമാണ് പലര്‍ക്കും ഉള്ളത്. എന്തായാലും ജാവേദ് അക്തറിന്റെ ഉള്ളിലുള്ള ഹിന്ദുവിരുദ്ധ, ആര്‍എസ്എസ് വിരുദ്ധ വികാരം തന്നെയാണ് ഈ പ്രതികരണത്തിലൂടെ പുറത്തുവരുന്നത്.

Tags: RSStrollsChampionsTrophyJavedAktharViratKohliKnganaRanaut
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

India

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

India

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

പുതിയ വാര്‍ത്തകള്‍

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

മിൽമ പാൽ ലിറ്ററിന് നാലു രൂപ കൂട്ടും; ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ, വർധനവ് പെരുമാറ്റച്ചട്ടം പൂർത്തിയായ ശേഷം

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തി

ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണക്കിടെ

കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയ സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.