കോട്ടയം: പോക്കുവരവ് ചെയ്യാനായി സ്ഥലം ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യല്‍ വില്ലേജ് ഓഫിസര്‍ പിടിയിലായി. മണിമല വെള്ളാവൂര്‍ വില്ലേജ് ഓഫീസിലെ സ്പെഷ്യല്‍ വില്ലേജ് ഓഫിസര്‍ (യു.ഡി ക്‌ളാര്‍ക്ക്) അജിത്താണ് പരാതിക്കാരനില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങി കുടുങ്ങിയത്. കൈക്കൂലി നല്‍കണമെന്ന് നിര്‍ദേശിച്ച വില്ലേജ് ഓഫിസര്‍ ജിജു സ്‌കറിയയെ കേസില്‍ രണ്ടാം പ്രതിയാക്കി. ഈ വില്ലേജ് ഓഫീസില്‍ കൈക്കൂലി വാങ്ങുന്നെന്ന വ്യാപകപരാതി ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി സ്ഥലം ഉടമയില്‍ നിന്നും വില്ലേജ് ഓഫിസര്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരാതിക്കാരന്‍ വിജിലന്‍സിനെ അറിയിച്ചു. അവരുടെ നിര്‍ദേശപ്രകാരം തുക പരാതിക്കാരന്‍ സ്പെഷ്യല്‍ വില്ലേജ് ഓഫിസര്‍ക്കു കൈമാറുമ്പോഴായിരുന്നു വിജിലന്‍സ് സംഘം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: