ന്യൂദല്‍ഹി: മഹാകുംഭമേളയ്‌ക്ക് പ്രയാഗ് രാജിലേക്ക് വരുന്ന ട്രെയിനിന് തീപിടിച്ച് 300 പേര്‍ മരിച്ചുവെന്ന് വ്യാജവാര്‍ത്ത പ്രചരിച്ച 34 യുട്യൂബ് ചാനലുകള്‍ക്കും ഇന്‍സ്റ്റഗ്രാം പേജുകള്‍ക്കും എതിരെ കേസ്. ബംഗ്ലാദേശില്‍ 2022ല്‍ നടന്ന ഒരു തീവണ്ടിയപകടത്തെ കാണിച്ചാണ് ഈ തീവണ്ടിയപകടം നടന്നത് മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിലാണെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്.
യൂട്യൂബ് ചാനലുകളുടെയും ഇന്‍സ്റ്റഗ്രാം പേജുകളുടെയും ലിസ്റ്റ്:
ബംഗ്ലാദേശിലെ പര്‍ബത് എക്സ്പ്രസ് ട്രെയിനിന് ധാക്ക-സില്‍ഹെത് സ്റ്റേഷനില്‍വെച്ചാണ് തീപിടിച്ചത്. 2022ല്‍ നടന്ന ഈ സംഭവമാണ് 34 യൂട്യൂബ് ചാനലുകളും ഇന്‍സ്റ്റഗ്രാം പേജുകളും പ്രയാഗ് രാജില്‍ ട്രെയിനിന് തീപിടിച്ചു എന്ന് പറഞ്ഞ് പ്രചരിപ്പിച്ചത്. മഹാകുംഭമേളയ്‌ക്കായി പ്രയാഗ് രാജിലേക്ക് ഫെബ്രുവരി 14ന് പോയ ട്രെയിനിന് തീപിടിച്ചു എന്നായിരുന്നു വ്യാജവാര്‍ത്ത.
.കോട് വാലി മഹാകുംഭമേള പൊലീസ് സ്റ്റേഷനാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ മഹാകുംഭമേളയ്‌ക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച 171 സമൂഹമാധ്യമചാനലുകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഏകദേശം 12 കേസുകളാണ് ഈ ചാനലുകള്‍ക്കെതിരെ എടുത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: