വെയ് സെന്‍ ഹോവ് :ജര്‍മ്മനിയില്‍ നടക്കുന്ന ഫ്രീസ്റ്റൈല്‍ ഗ്രാന്‍റ് സ്ലാം ചെസ്സില്‍ ഗുകേഷിന് വീണ്ടും തോല്‍വി. റഷ്യയുടെ ഹികാരു നകാമുറയുമായാണ് 1.5-2.5 എന്ന പോയിന്‍റ് നിലയില്‍ ഗുകേഷ് തോല്‍വി ഏറ്റുവാങ്ങിയത്. നേരത്തെ ഈ ടൂര്‍ണ്ണമെന്‍റില്‍ മാഗ്നസ് കാള്‍സനോടും യുഎസിന്റെ ഫാബിയാനോ കരുവാനയോടും ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയോടും ഗുകേഷ് തോറ്റിരുന്നു.
ഗുകേഷിന് അന്താരാഷ്‌ട്ര തലത്തില്‍ തന്നെ വലിയ തിരിച്ചടി സമ്മാനിച്ച ടൂര്‍ണ്ണമമെന്‍റായി മാറി ഈ ഫ്രീസ്റ്റൈല്‍ ചെസ്സ്. ഒന്നാമത്, ഗുകേഷിന് അധികം പരിചയമില്ലാത്ത ചെസ് ശൈലിയാണ് ഫ്രീസ്റ്റൈല്‍ ചെസ്. ഇവിടെ പരമ്പരാഗത രീതിയിലല്ല കരുക്കള്‍ നിരത്തുന്നത്. തികച്ചും വ്യത്യസ്തമായ ശൈലിയിലാണ്. അതിനാല്‍ പഠിച്ച ഓപ്പണിംഗ് ശൈലികളൊന്നും വിലപ്പോവില്ല. ഇത് ഗുകേഷിന് കളിയില്‍ ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. നേരത്തെ ടാറ്റാ സ്റ്റീല്‍ ചെസ്സിലും ഗുകേഷ് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി ഒരു തവണയും പ്രജ്ഞാനന്ദ രണ്ടു തവണയുമാണ് ഗുകേഷിനെ തോല്‍പിച്ചത്. ലോകചെസ് ചാമ്പ്യനായശേഷം തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങുന്നതോടെ ഗുകേഷിന്റെ ലോക ചെസ് കിരീടജേതാവ് എന്ന ശോഭയ്‌ക്കാണ് മങ്ങല്‍ ഏല്‍ക്കുന്നത്.
പക്ഷെ കളിക്കാരന്റെ സര്‍ഗ്ഗാത്മകത കൂടുതല്‍ പരീക്ഷിക്കപ്പെടുന്ന ഒന്നാണ് ഫ്രീസ്റ്റൈല്‍ ചെസ് എന്നാണ് മാഗ്നസ് കാള്‍സന്റെയും ഹികാരു നകാമുറയുടെയും അഭിപ്രായം. ഇക്കുറി ഫ്രീസ്റ്റൈലില്‍ മാഗ്നസ് കാള്‍സനും ഫൈനലില്‍ എത്താന്‍ കഴിഞ്ഞില്ല. സെമിഫൈനലിലേ കാള്‍സന്റെ പടയോട്ടം ജര്‍മ്മനിയുടെ വിന്‍സെന്‍റ് കെയ്മര്‍ അവസാനിപ്പിക്കുകയായിരുന്നു.
സെമിഫൈനലില്‍ നോര്‍വ്വെയുടെ മാഗ്നസ് കാള്‍സനെ തോല്‍പിച്ച ജര്‍മ്മനിയുടെ വിന്‍സെന്‍റ് കെയ്മര്‍ ഫൈനലില്‍ എത്തി. മറ്റൊരു സെമിയില്‍ ഉസ്ബെകിസ്ഥാന്റെ സിന്‍ഡൊറോവിനെ തോല്‍പിച്ച് യുഎസിന്റെ ഫാബിയാനോ കരുവാനയും ഫൈനില്‍ എത്തി. മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള ലൂസേഴ്സ് ഫൈനില്‍ മാഗ്നസ് കാള്‍സനും സിന്‍ഡൊരോവും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: