ന്യൂഡൽഹി ; ആധുനിക ക്രിക്കറ്റ് ലോകത്ത് ലോകമെമ്പാടും എണ്ണമറ്റ ആരാധകരുള്ള താരമാണ് വിരാട് കോലി . ആരാധകരോട് മാന്യമായി പെരുമാറി എല്ലാവരുടെയും ആരാധനാപാത്രമായി മാറിയയാളായിരുന്നു കോലി അടുത്തിട വരെ . എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ ആയിരക്കണക്കിന് കോലി ആരാധകരെയാണ് രോഷാകുലരാക്കിയിരിക്കുന്നത് .
സ്വന്തം ജീവൻ പോലും നോക്കാതെ മാതൃരാജ്യത്തിനായി നിലകൊള്ളുന്ന സൈനികരിൽ ഒരാളാണ് കോലൊയ്ക്കൊപ്പം സെൽഫിയെടുക്കാൻ ആഗ്രഹിച്ചെത്തിയത് . എന്നാൽ സൈനികനെ കോലി കൈയ്യെടുത്ത് വിലക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് .
രാജ്യത്തിനു കാവൽ നിൽക്കുന്ന സൈനികന്റെ സെൽഫി അഭ്യർത്ഥനയ്ക്ക് താരം നൽകിയ പ്രതികരണം ആരാധകരുടെ രോഷത്തിന് കാരണമായിട്ടുണ്ട്. നമ്മുടെയും രാജ്യത്തിന്റെ സുരക്ഷയ്ക്കായി രാപ്പകൽ അധ്വാനിക്കുന്ന ഒരു സൈനികനൊപ്പം വിരാട് സെൽഫി എടുത്താൽ എന്ത് സംഭവിക്കും എന്നാണ് പലരും ചോദിക്കുന്നത്.
ഈ വീഡിയോ വൈറലായ ദിവസംതന്നെ , രോഹിത് ശർമ്മ ഒരു സൈനിക ഉദ്യോഗസ്ഥനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത മറ്റൊരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രാജ്യത്തിന്റെ സൈനികനോട് രോഹിത് ഇത്ര വിനയത്തോടെ പെരുമാറിയതു പോലെ പെരുമാറാൻ വിരാട് കോലിക്ക് കഴിഞ്ഞില്ല.രോഹിതിൽ നിന്ന് വിരാട് കോഹ്ലി പഠിക്കേണ്ട പാഠമാണിത് എന്നൊക്കെയാണ് കമന്റുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: