ന്യൂദല്‍ഹി : പ്രഥമ ഖോ ഖോ ലോകകപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യ. വനിതകള്‍ കിരീടം നേടിയതിന് പിന്നാലെ പുരുഷന്മാരും കിരീടത്തില്‍ മുത്തമിട്ടു.
ന്യൂദല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ നേപ്പാളിനെയാണ് ഇരു വിഭാഗത്തിലും ഇന്ത്യ പരാജയപ്പെടുത്തിയത്. വനിതാ ടീം 78-40 എന്ന സ്കോറിന് നേപ്പാളിനെ പരാജയപ്പെടുത്തിയപ്പോള്‍ പുരുഷന്മാര് 54-36 എന്ന സ്കോറിനാണ് വിജയിച്ചത്.
മത്സരശേഷം സംസാരിച്ച ഇന്ത്യന്‍ വനിതാ ടീം കോച്ച് സുമിത് ഭാട്ടിയ, നേപ്പാളിനെ പ്രശംസിക്കുകയും നേപ്പാള്‍ വനിതാ ടീം മികച്ച പോരാട്ടമാണ് നടത്തിയതെന്നും എന്നാല്‍ തങ്ങളുടെ തന്ത്രങ്ങള്‍ ഈ വിജയം ഉറപ്പാക്കാന്‍ സഹായിച്ചുവെന്നും പറഞ്ഞു.
കളിക്കാരുടെയും കോച്ചിംഗ് സ്റ്റാഫിന്റെയും കൂട്ടായ പ്രയത്നമാണ് ഈ വിജയത്തിന് കാരണമായതെന്ന് ക്യാപ്റ്റന്‍ പ്രിയങ്ക ഇംഗ്ലെ പറഞ്ഞു. ഈ വിജയം കളിക്കാരുടെയും പരിശീലകരുടെയും കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഫലമാണെന്ന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: