തിരുവനന്തപുരം: പ്രധാനപ്പെട്ട വിഷയം പറയാനുണ്ടെന്ന് നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍. ഇതിനായി തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ചു.
രാവിലെ 9.30നാണ് വാര്‍ത്താസമ്മേളനം. അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചേക്കും എന്ന് അഭ്യൂഹമുണ്ട്.അന്‍വറിനെ കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോര്‍ഡിനേറ്ററായി നിയമിച്ചിരുന്നു.
എന്നാല്‍ എം എല്‍ എ ആയി തുടരുമ്പോള്‍ അന്‍വറിന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാനാകില്ല. അയോഗ്യതയ്ക്ക് കാരണമാകും എന്നതിനാലാണിത്.
ഈ സാഹചര്യത്തില്‍ എം എല്‍ എ സ്ഥാനം രാജിവയ്ക്കുന്നത് അന് വര് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. നേരത്തേ ന്യൂദല്‍ഹിയില്‍ തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിയുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ കൊല്‍ക്കത്തയിലെത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്തന്ത്രി മമതാ ബാന്ജിയെയും കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: