തിരുനാവായ: എംടിയുടെ കുടുംബം തിരുനാവായിലെ നാദാമുകുന്ദ ക്ഷേത്രക്കടവില്‍ ചൊവ്വാഴ്ച ബലി തര്‍പ്പണം നടത്തി. എംടിയുടെ വിയോഗത്തിന്റെ 16ാം നാളില്‍ നടന്ന ചടങ്ങിലാണ് കുടുംബം മരണാനന്തരച്ചടങ്ങ് നടത്തിയത്.
ഭാര്യ കലാമണ്ഡലം സരസ്വതി, മകള്‍ അശ്വതി വി. നായര്‍, പേരക്കുട്ടി മാധവ്, ജ്യേഷ്ഠന്റെ മകന്‍ ടി.സതീശന്‍ എന്നിവരാണ് പിതൃതര്‍പ്പണം നടത്തിയത്. നേരത്തെ എംടിയുടെ ചിതാഭസ്മം ഒഴുക്കിയതും നിളാനദിയില്‍ തന്നെയായിരുന്നു. അറിയാത്ത അത്ഭുതങ്ങള്‍ ഗര്‍ഭത്തില്‍ വഹിക്കുന്ന സമുദ്രത്തേക്കാള്‍ എനിക്കറിയാവുന്ന നിളയെയാണ് ഇഷ്ടം എന്ന എംടിയുടെ വാക്കുകള്‍ കുടുംബം ശിരസ്സാവഹിക്കുകയായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എംടി ഡിസംബര്‍ 25നാണ് വിട പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: