ഹൂഗ്ലി: ഏതെങ്കിലും രാജ്യം ഇന്ത്യയ്ക്കെതിരെ വിരൽ ചൂണ്ടിയാൽ അത് വെട്ടിമാറ്റുമെന്ന മുന്നറിയിപ്പുമായി ബംഗാൾ ഫുർഫുറ ഷെരീഫ് പീർസാദ താഹ സിദ്ദിഖി . ബംഗ്ലാദേശ് ഇന്ത്യയിൽ നിന്ന് ഒരു തുണ്ട് ഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ചാൽ പോലും ആ കൈകൾ തങ്ങൾ മുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“പാകിസ്ഥാനും-ബംഗ്ലാദേശും കൈകോർത്ത് അവർ നമ്മുടെ രാജ്യത്തെ ആക്രമിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ അങ്ങനെ കരുതിയാൽ ആ ദിവസം കഴിഞ്ഞുവെന്ന് ഞാൻ പറയും. ഇരു രാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങളും ഉന്നതരും സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇരു രാജ്യങ്ങൾക്കിടയിൽ പ്രകോപനപരമായ പരാമർശങ്ങൾ നടത്തുന്നവർ ഒരിക്കലും രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്നില്ല.
അഭിമാനമുള്ള ഇന്ത്യൻ മുസൽമാന്മാരാണ് ഞങ്ങൾ . ഒരു തരി മണ്ണ് പോലും ഇന്ത്യയിൽ നിന്ന് ആരും കൊണ്ടുപോകില്ല . പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നവരെ ഞങ്ങൾ കാര്യമാക്കുന്നില്ല. ബംഗ്ലാദേശിലെ അശാന്തിയുടെ അന്തരീക്ഷത്തിൽ ബംഗ്ലാദേശിന്റെ അതിർത്തിയിലും സംഘർഷം വർധിച്ചിട്ടുണ്ട്. അതിർത്തി രക്ഷാസേനയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പട്രോളിംഗ് വർദ്ധിപ്പിച്ചു. ‘ – അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: