ന്യൂദെൽഹി:രാജ്യ തലസ്ഥാനം കൊടുംശൈത്യത്തിലേക്ക്. ബുധനാഴ്ച്ച കഴിയുന്നതോടെ താപനില 5 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വരാൻ പോകുന്ന ഒരാഴ്ച്ച ഡൽഹിയിലെ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച്ച മുതൽ താപനില കുറയുമെന്നും ഇത് ഒരാഴ്ച്ചയോളം നീണ്ട് നിൽക്കുമെന്നുമാണ് പ്രവചനം.
എന്നാൽ ദെൽഹിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഇതിനെ തുടർന്ന് ജി.ആർ.എ.പി – 3 നിയന്ത്രണം പിൻവലിച്ചു. നല്ല കാറ്റ് ലഭിച്ചതോടെ വായുമലിനീകരണ തോത് കുറഞ്ഞു.
ദെൽഹിയിലെ കനത്ത മൂടൽ മഞ്ഞും തുടരുകയാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിലെ ദൂരക്കാഴ്ച്ച സഫ്ദർജംഗ് മേഖലയിൽ 150 മീറ്ററായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: