ചെന്നൈ : ചെന്നൈ അണ്ണാ സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ മുഖ്യപ്രതിയായ ഡിഎംകെ പ്രവര്‍ത്തകനെ രക്ഷിയ്ക്കാന്‍ ഡിഎംകെ നടത്തിയ ശ്രമം പരാജയപ്പെട്ടു. അണ്ണാമലൈയുടെ നേതൃത്വത്തില്‍ സമരം കടുപ്പിച്ചതോടെ നിവൃത്തിയില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റാലിന് സര്‍ക്കാര്‍. സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഷെയിം ഓണ്‍ യു സ്റ്റാലിന് (#ShameonyouStalin) എന്ന ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡായതോടെയാണ് സ്റ്റാലിന് സര്‍ക്കാര്‍ പ്രതിയ്ക്കെതിരെ നടപടിയെടുത്തത്.
എപ്പോഴും ബിജെപിയ്ക്കെതിരെ ഡിഎംകെയാണ് ഇതുപോലെ ഹാഷ് ടാഗുകള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡ് ആക്കുക പതിവ്. പക്ഷെ ഇത്തവണ അണ്ണാമലൈയുടെ നേതൃത്വത്തില്‍ ബിജെപി ആരംഭിച്ച ഹാഷ് ടാഗ് ക്യാമ്പയിന് സമൂഹമാധ്യമങ്ങളില്‍ നിരവധി പേര് ഏറ്റെടുത്തതോടെ ട്രെന്‍ഡിങ്ങ് ആവുകയായിരുന്നു.
മഹിളാ മോര്‍ച്ച ദേശീയ പ്രസിഡന്റും കോയമ്പത്തൂര്‍ സൗത്ത് ബിജെപി എംഎല്‍എ വനതി ശ്രീനിവാസന് പങ്കുവെച്ച പോസ്റ്റ്:
The rapist in the Anna University incident is a DMK functionary and a serial offender shielded by the ruling party. DMK’s nexus buries cases, protects criminals, and denies justice.#ShameOnYouStalin#DMKProtectsRapists pic.twitter.com/IJmq0wuowE
— Vanathi Srinivasan (@VanathiBJP) December 25, 2024
ഡിസംബര്‍ 25ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. കാമ്പസിന് സമീപത്തെ പള്ളിയില്‍ ക്രിസ്മസ് പ്രാര്‍ഥനക്കായി പോയി മടങ്ങുകയായിരുന്നു വിദ്യാര്‍ഥിനിയും സുഹൃത്തും. വിദ്യാര്‍ത്ഥിനിയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് വീഴ്ത്തിയ ശേഷം രണ്ടുപേര്‍ ചേര്‍ന്ന് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
കാമ്പസിന് അകത്തുവെച്ചാണ് രണ്ട് പേര് ഇവരെ ആക്രമിച്ചത്. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കോട്ടുര്‍പുരം പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതി ആരാണെന്ന് കൃത്യമായി പൊലീസിന് അറിയാമായിരുന്നു. ഡിഎംകെ പ്രവര്ത്തകന് ആണെന്നറിഞ്ഞതോടെയാണ് പ്രതിയെ രക്ഷിയ്ക്കാന്‍ പൊലീസ് ശ്രമിച്ചത്. ഇയാള്‍ ഇതുപോലെ നിരന്തരം ഇത്തരം ബലാത്സംഗക്കുറ്റങ്ങളില്‍ ഏര്‍പ്പെടുന്ന ആളാണ് പ്രതി. പക്ഷെ അണ്ണാമലൈയുടെ നേതൃത്വത്തില്‍ സമരം കടുപ്പിച്ചതോടെ നിവൃത്തിയില്ലാതെ അറസ്റ്റ് ചെയ്യേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: