തൃശൂര്‍: യുവാവിനെ മര്‍ദിച്ച് കൊന്നശേഷം മൃതദേഹം പുഴയില്‍ തളളി. സംഭവത്തില്‍ ആറുപേര്‍ പിടിയിലായി. തൃശൂര്‍ ചെറുതുരുത്തിയിലാണ് കൊലപാതകം.
നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സൈനുല്‍ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെ തര്‍ക്കമുണ്ടായതാണ് കൊലപാതകത്തിന് കാരണം.
പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സൈനുല്‍ ആബിദിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഘം ചേര്‍ന്ന് കമ്പി വടികൊണ്ട് മര്‍ദിച്ചശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. സൈനുല്‍ ആബിദ് ഒട്ടേറെ മോഷണ, ലഹരി കേസുകളിലെ പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: