ചെന്നൈ: നടന് വിജയും നടി തൃഷയും ചേര്‍ന്ന് നടി കീര്‍ത്തി സുരേഷിന്റെ ഗോവയില്‍ വെച്ച് നടക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ അതീവ രഹസ്യമായി പ്രൈവറ്റ് ജെറ്റില്‍ യാത്ര പോയത് ലീക്കാക്കിയതിന് പിന്നില്‍ ഡിഎംകെ ആണെന്ന് ബിജെപി നേതാവ് അണ്ണാമലൈ. ഡിഎംകെ അതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുവെന്നും അണ്ണാമലൈ ആരോപിച്ചു. ഈയിടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വിജയിന്റെ ഭാവി തകര്‍ക്കുകയാണ് ലക്ഷ്യം.
“ഡിഎംകെ സര്‍ക്കാര്‍ രഹസ്യപ്പൊലീസ് വിഭാഗത്തെ ഉപയോഗിച്ചാണ് വീഡിയോകളും ഫോട്ടോകളും അതീവ രഹസ്യമായി എടുത്തത്. പിന്നീട് രഹസ്യപ്പൊലീസ് ഈ ഫോട്ടോകള്‍ ഡിഎംകെയുടെ ഐടി സെല്ലിന് നല്കി. അവരാണ് അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.”- അണ്ണാമലൈ ആരോപിച്ചു.
ഗോവയില്‍ നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വിജയും തൃഷയും പ്രൈവറ്റ് ജെറ്റില്‍ യാത്രപോയതിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിജയിന്റെ പ്രതിച്ഛായ തകര്‍ക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമായിരുന്നു ഡിഎംകെയ്ക്ക്.
“ഗോവയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ വിജയ് വിമാനത്താവളത്തില്‍ ആറാമത്തെ ഗേറ്റില്‍ ആണ് സുരക്ഷാ പരിശോധനകള്‍ക്ക് പോയത്. പിന്നീട് സ്വകാര്യ ഫ്ലൈറ്റില്‍ പോയ അദ്ദേഹത്തിന്റെ ഫോട്ടോകള്‍ എങ്ങിനെയാണ് ചോര്‍ന്നത്? വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങിയതാണ് കാരണം. വിമാനത്താവളത്തിലൂടെ വരുന്നവരെയും പോകുന്നവരെയും ശ്രദ്ധിക്കുക രഹസ്യപ്പൊലീസിന്റെ ജോലിയുടെ ഭാഗമാണ്. പക്ഷെ അവര്‍ എന്തിനാണ് അത് ഡിഎംകെ ഐടി സെല്ലിന് കൈമാറിയത്? ഇതാണ് ഡിഎംകെയുടെ രാഷ്ട്രീയ സംസ്കാരം. ഇങ്ങിനെയാണോ ഡിഎംകെ ആളുകളെ ബഹുമാനിക്കുന്നത്?.” -അണ്ണാമലൈ ചോദിക്കുന്നു. വിജയിന്റെയും തൃഷയുടെയും ഒപ്പം യാത്ര ചെയ്ത മറ്റ് നാലുപേരുടെയും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: