തിരുവനന്തപുരം: ജിഎസ്ടി രജിസ്‌ട്രേഷനില്ലാത്ത വ്യക്തികളില്‍നിന്നു കെട്ടിടം വാടകയ്‌ക്ക് എടുത്താല്‍ ബാധകമായിരുന്ന 18 ശതമാനം നികുതി ഒഴിവാക്കിയ ജിഎസ്ടികൗണ്‍സിലിന് അഭിനന്ദനം അറിയിച്ച് ഭാരതീയ വ്യാപാരി വ്യവസായ സംഘം. കോംപസിഷന്‍ സ്‌കീമില്‍ നികുതി അടയ്‌ക്കുന്ന വ്യാപാരികളെ വാടകയിനത്തിലുള്ള നികുതിബാധ്യതയില്‍നിന്ന് ഒഴിവാക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലാണ് തീരുമാനിച്ചത്.
നികുതി ബാധകമാക്കിയ ഒക്ടോബര്‍ 10 മുതല്‍ മുന്‍കാലപ്രാബല്യത്തോടെ ഇതു ക്രമപ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഭാരതീയ വ്യാപാരി വ്യവസായ സംഘം ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. കെട്ടിടം വാടകയ്‌ക്ക് എടുക്കുന്ന വ്യാപാരികള്‍ റിവേഴ്‌സ് ചാര്‍ജ് ഇനത്തില്‍ നികുതി അടയ്‌ക്കണമെന്ന് കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനിച്ചത്.
എന്നാല്‍ കോമ്പസിഷന്‍ രീതിയില്‍ നികുതിയടയ്‌ക്കുന്നവര്‍ക്ക് ഈ നികുതിയുടെ ഇന്‍പുട്ട് ക്രെഡിറ്റ് എടുക്കാന്‍ കഴിയാത്തത് അധികബാധ്യതയായി മാറി. വാടകയിലെ ജിഎസ്ടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ വ്യാപാരി വ്യവസായി സംഘം എല്ലാ സംസ്ഥാനങ്ങളിലെയും ജില്ലാ കേന്ദ്രങ്ങളില്‍ നവംബര്‍ 30നുംധര്‍ണ നടത്തി.
ജില്ലാ കളക്ടര്‍ക്കും ജിഎസ്ടി കമ്മിഷണര്‍ക്കും നിവേദനങ്ങള്‍ നല്‍കിയിരുന്നു. സംസ്ഥാന മുഖ്യമന്ത്രിമാര്‍, ധനകാര്യ മന്ത്രിമാര്‍, സ്‌റ്റേറ്റ് ജിഎസ്ടി സ്‌പെഷ്യല്‍ കമ്മിഷണര്‍ക്കും ദല്‍ഹിയില്‍ പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യ മന്ത്രി, എംഎസ്എംഇ മന്ത്രി, കേന്ദ്ര ജിഎസ്ടി കമ്മിഷണര്‍ എന്നിവര്‍ക്കും നിവേദനം അയക്കുകയും ചെയ്തു. നിവേദനം പരിഗണിച്ച് ജിഎസ്ടി പി
ന്‍വലിച്ചതില്‍ ഭാരതീയ വ്യവസായ സംഘം പ്രധാനമന്ത്രിക്കും ധനകാര്യ മന്ത്രിക്കും ഭാരതീയ വ്യാപാരി വ്യവസായ സംഘം സംസ്ഥാന സംഘടനാ സെക്രട്ടറി സി. രവികുമാര്‍ അഭിനന്ദനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: