മട്ടാഞ്ചേരി: കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് മികച്ചതാണെന്ന് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് ജോബ്.വി.ജോബ് പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്, ജനപ്രിയമായ പ്രഖ്യാപനങ്ങള്‍ കരുതിയിരുന്നു, അതുണ്ടായില്ല. ഗ്രാമീണ ഭവനങ്ങള്‍, വൈദ്യുതി ഉല്പാദനം, വിനോദസഞ്ചാരം, ഗവേഷണം, സ്ത്രീ ശാക്തീകരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് തുടര്‍പ്രക്രിയയായി. കമ്മി നിയന്ത്രണത്തിലാക്കി, അടുത്ത വര്‍ഷം 5.1 ശതമാനമായും 2026 ല്‍ 4.6 ശതമാനമായും കുറയ്ക്കാന്‍ സാധിച്ചത് അഭിനന്ദാര്‍ഹമാണ്. നികുതി പിരിവില്‍ കാണിച്ച യാഥാസ്ഥിതികത കണക്കിലെടുക്കുമ്പോള്‍, അത് കടുപ്പമേറിയതും കൈവരിക്കാവുന്ന ഒരുലക്ഷ്യവുമാണ്. ഗവണ്മെന്റ് വായ്പയെ ടുക്കുന്നത് കുറച്ചത് കമ്പനികളുടെ പലിശ നിരക്ക് കുറയ്ക്കാനും ഇത് സഹായിക്കും. വളരെ പ്രശംസനീയമായ ബജറ്റ് ആണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ബജറ്റ് വ്യവസായ വാണിജ്യ സൗഹൃദമാണെന്ന് ഇന്ത്യന്‍ വാണിജ്യ വ്യവസായ മണ്ഡലം മുന്‍ പ്രസിഡന്റും ബിജെപി വ്യവസായി സെല്‍ കണ്‍വീനറുമായ ഭരത് എന്‍. ഖോന പറഞ്ഞു. ടൂറിസം രംഗത്തേ പ്രത്യേകശ്രദ്ധയും ലക്ഷദ്വീപ് ടൂറിസ വികസനവും റെയില്‍വേ പദ്ധതികളുടെ വികസനവും കേരളത്തിന് ഏറെ ഗുണകരമാകുമെന്ന് ഭരത് ഖോന ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: