ന്യൂദല്‍ഹി: പ്രിയങ്ക ഗാന്ധിയ്ക്ക് 1984 എന്ന് പ്രിന്റ് ചെയ്ത ബാഗ് നല്കി ബിജെപി എംപി. ഒഡിഷയില്‍ നിന്നുള്ള ബിജെപി എംപി അപരാജിത സാരംഗിയാണ് ഈ ബാഗ് പ്രിയങ്ക ഗാന്ധിയ്ക്ക് നല്‍കിയത്. പാര്‍ലമെന്റിലേക്ക് പലസ്തീന് ബാഗ് പിടിച്ചെത്തി വാര്‍ത്ത സൃഷ്ടിച്ച പ്രിയങ്ക ഗാന്ധി വാദ്രയെ ഇന്ത്യയിലെ ചില ചരിത്രസത്യം ഓര്‍മ്മിപ്പിക്കുകയായിരുന്നു അപരാജിത സാരംഗി എന്ന ബിജെപി എംപിയുടെ ലക്ഷ്യം. ഒഡിഷയിലെ തീപ്പൊരി നേതാവാണ് അപരാജിത സാരംഗി.
1984ല്‍ ആണ് ദല്‍ഹിയില്‍ സിഖ് വിരുദ്ധ കലാപം ഉണ്ടായത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയ്ക്ക് സുരക്ഷ നല്‍കേണ്ട ബോഡിഗാര്‍ഡുകളായ സിഖുകാര്‍ .ഇന്ദിരാഗാന്ധിയെ വെടിവെച്ച് കൊന്നതിന് പ്രതികാരമായാണ് കോണ്‍ഗ്രസുകാരുടെ നേതൃത്വത്തില്‍ 1984ല്‍ സിഖ് വിരുദ്ധ കലാപം ഉണ്ടായത്. ഏകദേശം 2730 സിഖുകാരാണ് ഈ കലാപത്തില്‍ കൊല ചെയ്യപ്പെട്ടത്.
പ്രിയങ്ക ഗാന്ധിയെ ഈ ചരിത്രം ഓര്‍മ്മപ്പെടുത്തുകയായിരുന്നു അപരാജിത സാരംഗിയുടെ ലക്ഷ്യം. അതിന് തൊട്ടുമുന്പിലത്തെ ദിവസം പാര്‍ലമെന്റില്‍ പലസ്തീന് പിന്തുണ പ്രഖ്യാപിക്കുന്ന തണ്ണിമത്തന് പ്രിന്റ് ചെയ്ത ബാഗ് ധരിച്ച് വന്ന് പ്രിാണ്യങ്ക ഗാന്ധി .വാര്‍ത്ത സൃഷ്ടിച്ചതോടെയാണ് 1984 എന്ന് പ്രിന്റ് ചെയ്ത ബാഗ് പ്രിയങ്കയ്ക്ക് അപരാജിത സാരംഗി നല്‍കിയത്.
പലസ്തീനിലെ മനുഷ്യാവകാശപ്രശ്നങ്ങളെ വിമര്‍ശിച്ചാണ് പ്രിയങ്ക തണ്ണിമത്തന് ബാഗ് തോളിലിട്ട് വന്നതെങ്കില്‍, ഇന്ത്യയില്‍ 1984ല്‍ സിഖുകാര്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന മനുഷ്യാവകാശധ്വംസനത്തെക്കുറിച്ചാണ് അപരാജിത സാരംഗി പ്രിയങ്ക ഗാന്ധിയെ ഓര്‍മ്മിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: