തിരുവനന്തപുരം: കേരള സർവകലാശാല സംസ്കൃത വിഭാഗത്തിന്റെ ത്രിദിന സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ അരിഫ് മുഹമ്മദ്ഖാനെതിരെ എസ്എഫ് ഐയുടെ പ്രതിഷേധം. സർവകലാശാലയിലേക്ക് അതിക്രമിച്ച് കടന്ന പ്രതിഷേധക്കാർ സെമിനാർ നടക്കുന്ന ഹാളിന് പുറത്ത് പ്രതിഷേധിച്ചു.
സുരക്ഷയൊരുക്കിയിട്ടുണ്ടെന്ന് അവകാശപ്പെട്ട പോലീസിന്റെ സഹായത്തോടെയാണ് എസ് എഫ് ഐക്കാർ സർവകലാശാല ആസ്ഥാനത്തെ ഗേറ്റ് ചാടികടന്ന് പരിപാടി നടക്കുന്ന ഹാളിന് സമീപത്തേയ്ക്ക് എത്തിയത്. ഈ സമയം സെനറ്റ് ഹാളിന്റെ വാതിലുകളും ജനലുകളും പോലീസ് അടച്ചു. രണ്ട് പ്രാവശ്യം പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാരെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്.
യൂണിവേഴ്സിറ്റി കോളേജിൽ നിന്നും പ്രകടനമായാണ് എസ് എഫ് ഐ പ്രവർത്തകരെത്തിയത്. ഗവർണർ അധികാരദുർവിനിയോഗം നടത്തുന്നു, മതിയായ യോഗ്യതയില്ലാത്തയാളെ സ്വന്തം നിലയിൽ വിസിയായി നിയമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഗവർണർക്കെതിരെ എസ്എഫ്ഐ ഉയർത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: