സന്നിധാനം: കൊപ്രകള്‍ സൂക്ഷിച്ച ഒരു ഷെഡില്‍ നിന്ന് പുക ഉയര്‍ന്നതില്‍ പരിഭ്രാന്തി. അതീവ സുരക്ഷാമേഖലയ്ക്ക് സമീപമാണ് തീപ്പിടിത്തം ഉണ്ടായത്. അഗ്നിരക്ഷാ വിഭാഗത്തിന്റെ സമയോചിതമായ ഇടപെടല്‍ വലിയ അപകടം ഒഴിവാക്കി.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് പുക ഉയര്‍ന്നത്. ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി. അഗ്നിരക്ഷാ സേന ജില്ലാ മേധാവിയും സന്നിധാനത്തെ സ്പെഷല്‍ ഓഫീസറുമായ കെ.ആര്. അഭിലാഷ് നേതൃത്വം നല്കി. എഡിഎം അരുണ്‍ എസ്. നായര്‍, പോലീസ് സ്പെഷല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു. രണ്ട് ദിവസം നല്ല മഴയായതിനാല്‍ കൊപ്ര കരാര്‍ എടുത്തവര്‍ ഷെഡില്‍ കുറച്ചധികം കൊപ്ര സൂക്ഷിച്ചിരുന്നു. ഇതില്‍ നിന്നാണ് പുക ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: