ന്യൂഡൽഹി: പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ആത്മനിർഭർ ഭാരതിനെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സുമായി (എച്ച്എഎൽ) പ്രതിരോധമന്ത്രാലയം കരാർ ഒപ്പിട്ടു. ഇതോടെ ഇന്ത്യൻ വ്യോമസേനയ്ക്ക് 12 സുഖോയ് യുദ്ധവിമാനം കൂടി ഉടൻ ലഭ്യമാകും. ഇത് വാങ്ങാനായി 13,500 കോടി രൂപയുടെ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്.
62.6 ശതമാനം തദ്ദേശീയ ഘടകങ്ങളാകും വ്യോമസേനയ്ക്കായി നിർമിക്കുന്ന റഷ്യൻ നിർമിത സു-30 എംകെഐ യുദ്ധവിമാനത്തിലുണ്ടാവുക. ഇന്ത്യയുടെ സ്വാശ്രയ കുതിപ്പിലേക്കൊരു പെൻതൂവൽ കൂടിയാകും പുതിയ കരാർ. എച്ച്എഎല്ലിന്റെ നാസിക് ഡിവിഷനിലാകും സുഖോയ് വിമാനങ്ങൾ നിർമിക്കുകയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നിലവിൽ 259 സുഖോയ്- 30 വിമാനങ്ങളാണ് വ്യോമസേനയ്ക്കുള്ളത്. സേനയുടെ നട്ടെല്ലായി മാറിയ സുഖോയിക്കായി ഇന്ത്യ ഇതുവരെ 12 ബില്യൺ ഡോളറാണ് റഷ്യയ്ക്കായി നൽകിയിട്ടുള്ളത്. രണ്ട് സീറ്റുകളുള്ള യുദ്ധവിമാനമാണ് സു-30എംകെഐ. ഒരേ സമയം നിരീക്ഷണത്തിനും പ്രതിരോധത്തിനും സുഖോയ് ഇന്ത്യൻ സേനയെ സഹായിക്കുന്നുണ്ട്.
നിലവില്‍ വ്യോമസേനയുടെ കയ്യിലുള്ള യുദ്ധവിമാനങ്ങളില്‍ ഏറ്റവും മികച്ചതാണ് സുഖോയ് എസ്?യു – 30എംകെഐ വിമാനങ്ങള്‍. വ്യോമസേനയുടെ പക്കലുള്ള സുഖോയ് യുദ്ധവിമാനങ്ങളുടെ നവീകരണം നടക്കുന്നുണ്ട്. 272 സുഖോയ് എസ്?യു – 30എംകെഐ വിമാനങ്ങളാണ് വ്യോമസേനയ്ക്കുള്ളത്. ഇതില്‍ 50 എണ്ണം റഷ്യയിലും 222 എണ്ണം എച്ച്എഎല്ലിന്റെ നാസിക്കിലെ പ്ലാന്റിലുമാണ് നിര്‍മിച്ചത്. ഇതില്‍ 40 വിമാനങ്ങള്‍ക്ക് മാത്രമേ സൂപ്പര്‍ സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിനെ വഹിക്കാനുള്ള ശേഷിയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: