മുംബൈ:: ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡിയ്ക്ക് കൂടുതല്‍ വോട്ടുകള്‍ കിട്ടിയപ്പോള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലേ എന്ന ചോദ്യവുമായി ഉപമുഖ്യമന്ത്രിഏക് നാഥ് ഷിന്‍ഡെ.
2024ല്‍ മെയ് മാസത്തിലായിരുന്നു ലോക് സഭാ തെരഞ്ഞെടുപ്പ്. അന്ന് മഹാവികാസ് അഘാഡിയ്ക്ക് 43.71 ശതമാനം വോട്ടുകള്‍ കിട്ടി. മഹായുതിയ്ക്ക് 43.5 ശതമാനം മാത്രം വോട്ടുകളേ ലഭിച്ചിരുന്നുള്ളൂ. അന്ന് മഹാരാഷ്ട്രയിലെ ആകെയുള്ള 48 ലോക് സഭാ സീറ്റുകളില്‍ 30 സീറ്റുകളില്‍ മഹാവികാസ് അഘാഡി വിജയിച്ചിരുന്നു. കോണ്‍ഗ്രസിന് 13ഉം ഉദ്ധവ് താക്കറേ ശിവസേനയ്ക്ക് 9ഉം ശരത് പവാര്‍ എന്‍സിപിയ്ക്ക് 8ഉം സീറ്റുകള്‍ കിട്ടിയിരുന്നു. അന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് തകരാറൊന്നും ഉണ്ടായിരുന്നില്ലേ എന്ന് ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേ ചോദിച്ചു.
എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 288 സീറ്റുകളില്‍ 235 സീറ്റുകള്‍ നേടി മഹായുതി തെരഞ്ഞെടുപ്പ് തൂത്തുവായിരിക്കുന്നു. ഇതോടെയാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയാണ് ഇവര്‍ വിജയിച്ചതെന്ന പ്രചാരണവുമായി കോണ്‍ഗ്രസും ഉദ്ദവ് താക്കറെ പക്ഷവും ശരത് പവാര്‍ പക്ഷവും പ്രചാരണം അഴിച്ചുവിടുന്നത്. ഇതോടെയാണ് ലോക് സഭയില്‍ ജയിച്ചപ്പോള്‍ മഹാവികാസ് അഘാഡിയ്ക്ക് ഇലക്ട്രോണിക് വോട്ടിം യന്ത്രത്തെക്കുറിച്ച് പരാതിയില്ലേ എന്ന് ചോദിച്ച് ഏക്നാഥ് ഷിന്‍ഡേ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: