അകാലത്തില്‍ തന്നെ പിടികൂടിയ കഷണ്ടി തന്റെ ജീവിതം നശിപ്പിച്ചുവെന്ന് ബോളിവുഡ് നടന് അക്ഷയ് കുമാര്‍. പിയാനോ വായിക്കുന്ന ആള്‍ക്ക് തന്റെ വിരലുകള്‍ നഷ്ടപ്പെടുന്നതുപോലെയാണ് അതെന്നും അക്ഷയ് ഖന്ന പറഞ്ഞു.
"'It's like a Pianist Losing his Fingers" – Akshaye Khanna on how premature balding mentally affected him pic.twitter.com/0vw54uDjFo
— Mihir Jha (@MihirkJha) December 7, 2024
ഇന്നലെകളിലെ സൂപ്പര്‍ താരം വിനോദ് ഖന്നയുടെ മകനാണ് അക്ഷയ് ഖന്ന. 1997ല്‍ ഹിന്ദി സിനിമയില്‍ അരങ്ങേറിയെങ്കിലും 2001ല്‍ പുറത്തിറങ്ങിയ ദില്‍ ചാഹ്താ ഹൈ എന്ന സിനിമയിലാണ് വന്‍ ബ്രേക്ക് കിട്ടിയത്. പിന്നീട് ഇടയ്ക്ക് ഹിറ്റുകളുണ്ടായെങ്കിലും പല സിനിമകളും പൊട്ടി. 2022ല്‍ ദൃശ്യം സിനിമയുടെ ഹിന്ദി പതിപ്പില്‍ പൊലീസ് ആയി അഭിനയിച്ചിരുന്നു. ആ സിനിമ വന്‍വിജയവുമായി. അദ്ദേഹം ഈയിടെ ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ കഷണ്ടി എങ്ങിനെയാണ് ജീവിതത്തിലെ സര്‍വ്വവും നശിപ്പിച്ചതെന്നാണ് തുറന്നുപറയുന്നത്.
19-20 വയസ്സിലാണ് കഷണ്ടി ബാധിച്ചതെന്നും ഇത് തന്റെ ആത്മവിശ്വാസത്തെ ബാധിച്ചു. ഒരു പിയാനോ വായിക്കുന്ന ആള്‍ക്ക് വിരലുകള്‍ നഷ്ടപ്പെടുന്നതുപോലായിരുന്നു അത്രയും ചെറിയ പ്രായത്തില്‍ കഷണ്ടി ബാധിച്ചപ്പോള്‍ അനുഭവപ്പെട്ടത്. കാരണം ഒരു നടന് അയാളുടെ ലുക്ക് ആണ് പ്രധാനം. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇതിനോട് പൊരുത്തപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. പിന്നീട് പല സിനിമകളിലും അഭിനയിച്ച് അദ്ദേഹം മികച്ച അഭിപ്രായങ്ങള്‍ നേടി. 2016ന് ശേഷം നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചു. എങ്കിലും ടീനേജ്-യൗവന കാലത്ത് കഷണ്ടിയെ ഓര്‍ത്ത് തകര്‍ന്നുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
ഇത്രയും വലിയ പ്രതിസന്ധിയെ മറികടന്ന വിസ്മയ ജീവിതം
എന്തായാലും 19-20 വയസ്സില്‍ കഷണ്ടി വന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ഇപ്പോഴും ബോളിവുഡില്‍ നിലനില്‍ക്കുന്ന അക്ഷയ് ഖന്നയുടെ ജീവിതം പ്രതിസന്ധികളെ തരണം ചെയ്തും വിജയം വരിക്കാനുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ ഉദാഹരണമാണ്. നടൻ വിനോദ് ഖന്നയുടെ മകനായി ജനിച്ച അദ്ദേഹം 1997 ൽ ഹിമാലയ പുത്ര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു . അദ്ദേഹത്തിന്റെ അടുത്ത റിലീസ്, ജെ പി ദത്തയുടെ യുദ്ധ നാടകമായ ബോർഡർ (1997) ആയിരുന്നു.
റൊമാൻ്റിക് നാടകമായ താൽ (1999), കോമഡി സിനിമ ദിൽ ചാഹ്താ ഹേ (2001), റൊമാൻ്റിക് ത്രില്ലർ ഹംറാസ് (2002), ഹംഗാമ (2003), ഹൽചുൽ എന്നിവയിലൂടെ ഹാസ്യവും കൈകാര്യം ചെയ്യാവുന്ന മികച്ച നടനായി അക്ഷയ് ഖന്ന മാറി. കൊലപാതക രഹസ്യം 36 ചൈന ടൗൺ (2006), ദി ആക്ഷൻ ത്രില്ലർ റേസ് (2008), ഹീസ്റ്റ് കോമഡി ടീസ് മാർ ഖാൻ (2010). സൈക്കോളജിക്കൽ ത്രില്ലർ ദീവാംഗീ (2002), ജീവചരിത്ര നാടകമായ ഗാന്ധി, മൈ ഫാദർ (2007), ആക്ഷൻ ത്രില്ലർ ആക്രോഷ് (2010) എന്നിവയിലെ അഭിനയത്തിന് അദ്ദേഹം നിരൂപക പ്രശംസ നേടി .
പിന്നീട് നാല് വർഷത്തെ ഇടവേള. 2012-ൽ അക്ഷയ് ഖന്ന ആക്ഷൻ-കോമഡി ചിത്രമായ ഡിഷൂം (2016) എന്ന ചിത്രത്തിലും, 2017-ലെ രണ്ട് ത്രില്ലറായ മോം , ഇത്തിഫാഖ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. നിയമം സംബന്ധിച്ച സെക്ഷൻ 375 (2019) ൽ ഒരു പ്രതിഭാഗം അഭിഭാഷകനെയും ക്രൈം ത്രില്ലർ ദൃശ്യം 2 (2022) ൽ ഒരു പോലീസുകാരനെയും അഭിനയിച്ചു. ഇതോടെ പൊലീസ് വേഷവും ഗൗരവമുള്ള റോളുകളും തനിക്ക് ഇണങ്ങളുമെന്ന് തെളിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: