മുംബൈ: സിമന്റ് കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിക്കോളൂ 28 ശതമാനം വരെ മുകളിലേക്ക് കുതിക്കാന്‍ സാധ്യതയുണ്ടെന്ന് ജെഫ്രീസ് എന്ന അനലിസ്റ്റ് പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച മാത്രംവിവിധ സിമന്റ് കമ്പനികളുടെ ഓഹരിവിലകളില്‍ അഞ്ച് ശതമാനം വരെ കുതിപ്പുണ്ടായി.
നിര്‍മ്മാണമേഖല വീണ്ടും ഉണര്‍ന്നതും കേന്ദ്രസര്‍ക്കാര്‍ അടിസ്ഥാനസൗകര്യവികസനത്തിന് കൂടുതല്‍ തുക നീക്കിവെച്ചതുമാണ് സിമന്റ് ഓഹരികള്‍ക്ക് ഗുണകരമാകുമെന്ന് ജെഫ്രീസ് പ്രവചിക്കാന്‍ കാരണം. ഡിസംബര്‍ മാസത്തില്‍ സിമന്റിന് വിലകൂട്ടാന്‍ സാധ്യതയുണ്ടെന്നതും ഓഹരി വിലയില്‍ ഉണര്‍വ്വുണ്ടാകാന്‍ കാരണമായി.
സിമന്റ് കമ്പനികളുടെ ഓഹരിവിലകള്‍ 28 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച മിക്ക സിമന്റ് കമ്പനി ഓഹരികളും അഞ്ച് ശതമാനത്തോളം കുതിച്ചു. അദാനിയുടെ സിമന്റ് കമ്പനികളായ അംബുജ സമിന്റ്സും എസിസിയും മികച്ച നേട്ടം കൊയ്തു.
അംബുജ സിമന്റ്സ് 26 രൂപ 40 പൈസ കുതിച്ച് 565.20 രൂപയില്‍ എത്തി. എസിസി സിമന്റ് 54 രൂപ 55 പൈസ കുതിച്ച് 2289 രൂപയില്‍ എത്തി. ഏകദേശം 2.44 ശതമാനമാണ് കുതിച്ചത്. ബിര്‍ളയുടെ അള്‍ട്രാടെക് 213 രൂപ കുതിച്ച് 11,862 രൂപ വരെ എത്തി. ശ്രീ സിമന്റ് ഓഹരിവില 391 രൂപ കുതിച്ച് 27,175 രൂപയില്‍ എത്തി.
ഡാല്‍മിയ സിമന്റ് ഓഹരി വില 50 രൂപ കയറി 1929 രൂപയില്‍ കലാശിച്ചു. ഏകദേശം 2.66 ശതമാനം ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: