പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ സിപിഎമ്മിലെ വിഭാഗീയതയെ തുടര്‍ന്ന് ഒരു വിഭാഗം സമാന്തര പാര്‍ട്ടി ഓഫീസ് തുടങ്ങി. കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി റോഡില്‍ ഇഎംഎസ് സ്മാരകം എന്ന പേരിലാണ് ഓഫീസ്.
കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എസ്.മുഹമ്മദ് ഫാറൂഖ് ഓഫീസ് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി ജനസേവന കേന്ദ്രമായി പ്രവര്‍ത്തിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ കഴിഞ്ഞ മാസം വിമത കണ്വെന്ഷന് നടത്തുകയുണ്ടായി.ഒരു വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് വിട്ടു വന്ന അരുണ്‍ പ്രസാദിനെ കൊഴിഞ്ഞാമ്പാറ ലോക്കല്‍ സെക്രട്ടറിയാക്കിയതാണ് പ്രതിഷേധത്തിന് കാരണം. ജില്ലാ സെക്രട്ടറിയുടെ ധാര്‍ഷ്ട്യം അംഗീകരിക്കില്ലെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്കിയ കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡണ്ട് എം സതീഷ് പറഞ്ഞു. പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടെ നൂറോളം പേര് വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: