തൃശൂര്‍: വഖഫ് കിരാത നിയമത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു.സംസ്ഥാനത്ത് വഖഫ് നിയമം മൂലം കുടിയിറക്ക് ഭീഷണി നേരിടുന്ന മുഴുവന്‍ കുടുംബങ്ങളെയും വഖഫ് ആസ്തി രജിസ്റ്ററില്‍ നിന്നും ഒഴിവാക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാവറട്ടി ഇടവക പ്രതിഷേധയോഗം യോഗം ആവശ്യപ്പെട്ടു.
വഖഫ് നിയമം മൂലം കുടിയിറക്കപ്പെടുന്ന ചാവക്കാട് – മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കത്തോലിക്ക കോണ്‍ഗ്രസ് പാവറട്ടി ഇടവക സര്‍ക്കാരുകളുടെ കണ്ണുകള്‍ തുറക്കാന്‍ പ്രതിഷേധ ജ്വാലയും യോഗവും സംഘടിപ്പിച്ചു.
ഭൂമിയിലെ അവകാശികള്‍ക്ക് അടിയന്തിരമായി കരം അടയ്‌ക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി അവരുടെ ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുകയും ഇതിനായി സര്‍ക്കാരുകള്‍ നിയമനിര്‍മ്മാണം നടത്തുകയും വേണം.സ്ഥലങ്ങളുടെ അവകാശവാദം ഉന്നയിച്ച് വഖഫ് ബോര്‍ഡ് തുടങ്ങിവച്ച നടപടികള്‍ അടിയന്തരമായി നിര്‍ത്തിവയ്‌ക്കണം. പാവറട്ടി സെന്റ് ജോസഫ് തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ.ആന്റണി ചെമ്പകശ്ശേരി പ്രതിഷേധ ജ്വാലയും യോഗവും ഉദ്ഘാടനം ചെയ്തു.
കത്തോലിക്കാ കോണ്‍ഗ്രസ് പാവറട്ടി ഇടവക പ്രസിഡണ്ട് ജോസ് കെ.ഡി അധ്യക്ഷത വഹിച്ചു. പാലയൂര്‍ ഫൊറോനാ പ്രസിഡണ്ട് ജോഷി കൊമ്പന്‍ മുഖ്യപ്രഭാഷണം നടത്തി. ഇടവക സെക്രട്ടറി സേവ്യര്‍ സി.വി, പഞ്ചായത്ത് മെമ്പര്‍മാരായ ജെറോം ബാബു, ജോസഫ് ബെന്നി, ഭാരവാഹികളായ സൈമണ്‍ ടി .ഐ, ബാബു കെ.വി, സെബി ജോസ്,കുരിയാക്കോസ് എ.എല്‍, സീലാസ് വടക്കൂട്ട്, ലാന്‍സണ്‍ കെ.എഫ്, ജോണ്‍സണ്‍ കെ.കെ, സി.എ സണ്ണി, ഷിജോ വി.ജെ, ജോയ് എ.ജെ എന്നിവര്‍ പ്രസംഗിച്ചു.
തൃപ്രയാര്‍: മുനമ്പത്ത് കുടിയൊഴിക്കപ്പെടുന്ന സഹോദരര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്് ബിജെപി നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃപ്രയാര്‍ ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് ഉപാവാസ സമരം നടത്തി. ബിജെപി ജില്ലാ സെക്രെട്ടറി ലോജനന്‍ അമ്പാട്ട് ഉപവാസം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.പി ഹരീഷ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി എ.കെ ചന്ദ്രശേഖരന്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈന്‍ നെടിയിരുപ്പില്‍, ഒ ബി സി മോര്‍ച്ച സംസ്ഥാന ഐ.ടി. സെല്‍ ജോ.കണ്‍വീനര്‍ അന്‍മോല്‍ മോത്തി, ബിഡിജെഎസ് സംസ്ഥാന സമിതി അംഗം ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത്, ജില്ലാ പ്രസിഡന്റ്് അതുല്യഘോഷ്, ബിജെപി മത്സ്യതൊഴിലാളി സെല്‍ ജില്ലാ കണ്‍വീനര്‍ ജോഷി ബ്ലാങ്ങാട്ട്, മണ്ഡലം കമ്മിറ്റി അംഗം കൃഷ്ണനുണ്ണി, എന്നിവര്‍ സംസാരിച്ചു.
അക്ഷയ് എസ്. കൃഷ്ണ, ഭഗീഷ് പുരാടന്‍, രശ്മി ഷിജോ, ലാല്‍ ഊണുങ്ങല്‍, എന്‍.എസ്.സുഗതന്‍, ഗോകുല്‍ കരീപ്പിള്ളി, പി.വി. സെന്തില്‍ കുമാര്‍, സുരേഷ് ഇയ്യാനി, പി.ടി.ശ്രീക്കുട്ടന്‍, പത്മിനി പ്രകാശന്‍, റിനി കൃഷ്ണപ്രസാദ്, നിഷ പ്രവീണ്‍, ബേബി പി.കെ,ദയാനന്ദന്‍ ഏറാട്ട്, എന്‍.എസ് ഉണ്ണിമോന്‍, സുധീര്‍ കെ.എസ് എന്നിവര്‍ നേതൃത്വം നല്‍്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: