വിശദവിവരങ്ങള്‍ www.upsc.gov.in ല്‍
നവംബര്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
കേന്ദ്രസര്‍ക്കാരിന് കീഴിലുളള സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനില്‍ (സിബിഐ) അസിസ്റ്റന്റ് പ്രോഗ്രാമറാകാം. 27 ഒഴിവുകളുണ്ട്. (ജനറല്‍ 8, ഇഡബ്ല്യൂഎസ് 4, ഒബിസി 9, എസ്സി 4, എസ്ടി 2). നേരിട്ടുള്ള സ്ഥിരം നിയമനമാണ്. ഭിന്നശേഷിക്കാരെയും പരിഗണിക്കും. പരസ്യ നമ്പര്‍ 12/2024 പ്രകാരം യുപിഎസ്സിയാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. ജനറല്‍ സെന്‍ട്രല്‍ സര്‍വ്വീസ് ഗ്രൂപ്പ് ‘ബി’ ഗസറ്റഡ് നോണ്‍ മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍പ്പെടുന്ന തസ്തികയാണിത്. സിബിഐ ഹെഡ്ക്വാര്‍ട്ടേഴ്സ് ന്യൂദല്ഹിയാണെങ്കിലും തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇന്ത്യയിലെവിടെയും ജോലി ചെയ്യേണ്ടിവരും.
യോഗ്യത: കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം. അല്ലെങ്കില്‍ എംടെക് (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍) അല്ലെങ്കില്‍ ബിഇ/ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/എന്‍ജിനീയറിങ്) അല്ലെങ്കില്‍ ബിസിഎ, ബിഎസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ്)/ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ബാച്ചിലേഴ്സ് ബിരുദവും ഇലക്ട്രോണിക് ഡാറ്റാ പ്രോസസിങ് വര്‍ക്കില്‍ രണ്ടുവര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ പിജിഡിഎസിഎയും ഇലക്ട്രോണിക് ഡാറ്റാ പ്രോസസിംഗില്‍ 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും. സി, സി+ പ്രോഗ്രാമിംഗിലുള്ള അറിവ് അഭിലഷണീയം.
പ്രായപരിധി 30 വയസ്. ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് 33 വയസുവരെയും എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 35 വയസുവരെയുമാകാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.upsc.gov.in ല്‍ ലഭിക്കും. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി www.upsconline.nic.in ല്‍ നവംബര്‍ 28 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് നവംബര്‍ 29 നകം എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഇന്റര്‍വ്യുവിന് ക്ഷണിക്കുന്നപക്ഷം അസല്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം അപേക്ഷയുടെ പ്രിന്റൗട്ടും ഹാജരാക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: