തിരുവനന്തപുരം: വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവർത്തകൻ വീട്ടിലെത്തി പീഡിപ്പിച്ചെന്ന് പരാതി. പൊലീസ് ആസ്ഥാനത്തെ ഗ്രേഡ് എസ്ഐ വിൽഫറിനെതിരെയാണ് സൈബർ വിഭാഗത്തിലെ വനിത ഉദ്യോഗസ്ഥ പരാതി നൽകിയത്. വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഗ്രേഡ് എസ്ഐ ആണ് വിൽഫർ. കഴിഞ്ഞ 16-ാം തിയതി ഇവർക്ക് ജോലിയ്ക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ടു. ആ സമയത്ത് ഉദ്യോഗസ്ഥയെ വീട്ടിൽ കൊണ്ടാക്കാമെന്ന് പറഞ്ഞ് വിൽഫർ ഇവരേയും കൂട്ടി വീട്ടിലെത്തുകയും അവിടെ വച്ച് ഉപദ്രവിച്ചുവെന്നുമാണ് പരാതി.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നൽകുകയായിരുന്നു. പരാതി പൊലീസ് അന്വേഷിക്കേണ്ടെന്നും ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി. അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: