കൊല്ലം ; പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ചാത്തന്നൂർ കോയിപ്പാട് വിളയിൽ വീട്ടിൽ അജി–ലീജ ദമ്പതികളുടെ മകൾ ദേവനന്ദ (17) ആണ് മരിച്ചത് .
കൊല്ലം മയ്യനാട് റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ചു കടന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാനുള്ള ശ്രമത്തിനിടെയാണ് ട്രെയിനിടിച്ചത്. ദേവനന്ദ കൂട്ടുകാർക്കു മുൻപിൽ വച്ചാണ് അപകടത്തില്‍പ്പെട്ടത്. മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയായ ദേവനന്ദ വൈകിട്ട് നാലരയോടെ സ്കൂൾ വിട്ടു വീട്ടിലേക്കു പോകും വഴിയാണ് അപകടമുണ്ടായത്
നാഗർകോവിൽ–കോട്ടയം പാസഞ്ചർ ട്രെയിൻ മയ്യനാട് സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. എൻജിനു മുന്നിലൂടെ പാളം കടന്ന് രണ്ടാം പ്ലാറ്റ്ഫോമിലേക്ക് കയറുമ്പോഴാണ് മുംബൈയിൽനിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസ് എത്തിയത്. സഹപാഠിക്കൊപ്പമാണ് ദേവനന്ദ പാളത്തിലേക്കു കടന്നത്. സുഹൃത്തുക്കൾ സഹപാഠിയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റിയെങ്കിലും ദേവനന്ദയെ കയറ്റാൻ ശ്രമിച്ചപ്പോഴേക്കും ട്രെയിൻ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: