പെരുമ്പാവൂർ : ലാപ്ടോപ്പ് മോഷണക്കേസിലെ പ്രതികളെ പെരുമ്പാവൂർ പോലീസ് പിടികൂടി. ആസാം നൗഗാവ് സ്വദേശികളായ ശരീഫ് ഹുസൈൻ (23), രാഹുൽ (22) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
കഴിഞ്ഞ 12 ന് രാത്രി 11 ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിനിൽ നിന്നും മലപ്പുറം നന്നമ്മുക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ലാപ്ടോപ്പ് മോഷണം നടത്തുകയായിരുന്നു. ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി മോഷണങ്ങൾ തടയുന്നതിന് വേണ്ടി നടത്തിയ പ്രത്യേക അന്വേഷണത്തിൽ പെരുമ്പാവൂർ ബസ്റ്റാൻഡ് പരിസരത്തു നിന്നുമാണ് ഇവരെ പിടികൂടിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലാപ്ടോപ്പ് എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും മോഷണം നടത്തിയതാണെന്ന് തെളിഞ്ഞത്. പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം സൂഫി, സബ് ഇൻസ്പെക്ടർമാരായ റിൻസ് എം തോമസ്, പി .എം റാസിഖ്, എ.എസ്.ഐ പി.എ അബ്ദുൽ മനാഫ് , സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ, വർഗീസ് ടി വേണാട്ട് , ബെന്നി ഐസക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മോഷ്ടാക്കളെ റെയിൽവേ പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: