ഓണ്‍ലൈന്‍ കൗണ്‍സലിങ്, ചോയിസ് ഫില്ലിങ്, അലോട്ടുമെന്റ് ഷെഡ്യൂളുകള്‍ www.mcc.nic.inല്‍
നാല് ഘട്ടങ്ങളായി അലോട്ട്മെന്റ്; ഒന്നാംഘട്ട അലോട്ട്മെന്റ് നവംബര്‍ 20 ന്
നീറ്റ് പിജി 2024 റാങ്കുകാര്‍ക്ക് കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാം.
50%ഓള് ഇന്ത്യാ ക്വാട്ടാ സീറ്റുകളിലും എംസിസി കൗണ്‍സലിങ് വഴി അലോട്ട്മെന്റ്
‘നീറ്റ് പിജി 2024’ റാങ്കടിസ്ഥാനത്തിലുള്ള അഖിലേന്ത്യാ മെഡിക്കല്‍ പിജി ഓണ്‍ലൈന്‍ കൗണ്‍സലിങ് രജിസ്ട്രേഷന്, ചോയിസ് ഫില്ലിങ്, ലോക്കിങ്, സീറ്റ് അലോട്ട്മെന്റ് ഷെഡ്യൂളുകള്‍ മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയുടെ (എംസിസി) ഔദ്യോഗിക വെബ്സൈറ്റായ www.mcc.nic.in ല്‍ ലഭ്യമാണ്.
50 ശതമാനം ഓള് ഇന്ത്യാ ക്വാട്ട് സീറ്റുകളിലേതടക്കം കല്പിത/കേന്ദ്ര സര്‍വകലാശാലകളിലെ മെഡിക്കല്‍ പിജി പ്രവേശനം എംബിസി-കൗണ്‍സലിങ് വഴിയാണ് ആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വീസസ് സ്ഥാപനങ്ങളിലെ മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള രജിസ്ട്രേഷനും എംസിസി പോര്‍ട്ടല്‍ വഴി നടത്താം.
മൂന്ന് മുഖ്യ റൗണ്ടുകളും ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ട്ര വേക്കന്‍സി റൗണ്ടും ഉള്‍പ്പെടെ നാല് ഘട്ടങ്ങളായാണ് ഓണ്‍ലൈന്‍ കൗണ്‍സലിങ്, അലോട്ട്മെന്റ് നടപടികള്‍ ക്രമീകരിച്ചിട്ടുള്ളത്.
രജിസ്ട്രേഷന്, ചോയിസ് ഫില്ലിങ് : ഒന്നാം റൗണ്ട് കൗണ്‍സിലിങ്ങില്‍ പങ്കെടുക്കുന്നതിന് നവംബര്‍ 17 ഉച്ചയ്ക്ക് 12 മണിവരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം, 3 മണിവരെ ഫീസ് അടയ്ക്കാം. നവംബര്‍ 8 മുതല്‍ 17 രാത്രി 11.55 മണി വരെ സ്ഥാപനങ്ങളും കോഴ്സുകളും തെരഞ്ഞെടുത്ത് ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികള്‍ പൂര്‍ത്തിയാക്കാം. 20 ന് സീറ്റ് അലോട്ട്മെന്റ് പ്രഖ്യാപിക്കും. 21-27 വരെ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശന നടപടികളിലേക്ക് കടക്കാം.
രണ്ടാം റൗണ്ട് രജിസ്ട്രേഷന് നടപടികള്‍ ഡിസംബര്‍ 4-9 ഉച്ചയ്ക്ക് 12 മണി വരെ. 5 മുതല്‍ ചോയിസ് ഫില്ലിങ്, ഫീസ് പേയ്മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കാം. 9 ന് വൈകിട്ട് 4 മുതല്‍ 11.55 വരെ ചോയിസ് ലോക്കിങ് നടത്താം. ഡിസംബര്‍ 12 ന് സീറ്റ് അലോട്ട്മെന്റ്. 13-20 വരെ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടാം.
മൂന്നാം റൗണ്ട് കൗണ്‍സലിങ് രജിസ്ട്രേഷന് ഡിസംബര്‍ 26 മുതല്‍ ജനുവരി ഒന്നുവരെ. 27 മുതല്‍ ചോയിസ് ഫില്ലിങ്, ഫീസ്പേയ്മെന്റ് നടത്തി ജനുവരി ഒന്നിന് വൈകിട്ട് 4 മുതല്‍ 11.55 നകം ചോയിസ് ലോക്ക് ചെയ്ത് നടപടികള്‍ പൂര്‍ത്തിയാക്കണം. ജനുവരി 4 ന് സീറ്റ് അലോട്ട്മെന്റ്. 6-13 വരെ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടാം.
സ്ട്രവേക്കന്സി റൗണ്ട് : ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഈ റൗണ്ടില്‍ പങ്കെടുക്കുന്നതിന് രജിസ്ട്രേഷന്, ഫീസ് പേയ്മെന്റ്, ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികള്‍ ജനുവരി 18-21 നകം സമയബന്ധിതമായ പൂര്‍ത്തിയാക്കണം. 24 ന് സീറ്റ് അലോട്ട്മെന്റ് പ്രഖ്യാപിക്കും. 25-30 നകം റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന് നേടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: