ചേലക്കര: ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തിയില്‍ രേഖകളില്ലാതെ കടത്തിയ 25 ലക്ഷം രൂപ പിടികൂടി. കലാമണ്ഡലത്തിന്റെ പരിസരത്ത് നിന്നാണ് പണം പിടിച്ചത്. കൊള്ളപ്പുള്ളി സ്വദേശികളില്‍ നിന്നും പോലീസാണ് പണം പിടിച്ചെടുത്തത്. പണത്തെ സംബന്ധിച്ച് മതിയായ രേഖകള്‍ ഇല്ലെന്ന് ഇന്‍കം ടാക്സ് അറിയിച്ചു.
വാഹനത്തില്‍ കടത്തുകയായിരുന്ന പണം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് പിടികൂടിയത്. വീടിന്റെ നിർമാണ സാധങ്ങൾ വാങ്ങുന്നതിനായി ബാങ്കില്‍ നിന്ന് പിന്‍വലിച്ച പണമാതിന്നാണ് പിടിയിലായവരുടെ വാദം. കൃത്യമായ രേഖകളുണ്ടെന്നും ഇവർ പ്രതികരിച്ചു. നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്.
കണക്കില്‍പ്പെടാത്ത പണം വ്യാപകമായി കൊണ്ടുവരുന്നുവെന്ന പരാതിക്കിടയിലാണ് പണം പിടിച്ചെടുത്തിരിക്കുന്നത്. ചെറുതുരുത്തിയില്‍ നിന്ന് തൃശൂരിലേക്ക് വരുന്ന വഴിക്കാണ് പണം പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: