ന്യൂദല്‍ഹി: കശ്മീരില്‍ നിന്നുള്ള ഹിന്ദു പണ്ഡിറ്റുകള്‍ കശ്മീര്‍ വീട്ട് ഒരൊറ്റ രാത്രികൊണ്ട് ഓടിപ്പോകേണ്ടിവന്ന കഥ പച്ചയായി പറയുന്ന സിനിമയായിരുന്നു കശ്മീര്‍ ഫയല്‍സ്. ആയിരക്കണക്കിന് കശ്മീരി ഹിന്ദുക്കളെ ഇസ്ലാമിക തീവ്രവാദികള്‍ തോക്കിനിരയാക്കുകയും അവര്‍ക്കെതിരെ വധഭീഷണി ഉയര്‍ത്തുകയും ചെയ്ത സാഹചര്യത്തിലാണ് കശ്മീര്‍ താഴ്വര വിട്ട് മുഴുവന്‍ കശ്മീരി ഹിന്ദുക്കളും ജന്മനാട് വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് ഓടിപ്പോകേണ്ടിവന്നത്. കശ്മീര്‍ ഫയല്‍സ് എന്ന സിനിമ ഉണര്‍ത്തിവിട്ട കോളിളക്കം ഇതുവരെയും കെട്ടടങ്ങിയിട്ടില്ല.
കശ്മീര്‍ ഫയല്‍സിന് ശേഷം വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന് ശേഷമാണ് വിവേക് അഗ്നിഹോത്രിയും നടി പല്ലവി ജോഷിയും ചേര്‍ന്ന് ദല്‍ഹി ഫയല്‍സിന്റെ കഥ രൂപപ്പെടുത്തിയത്. രണ്ട് ഭാഗമായാണ് ദല്‍ഹി ഫയല്‍സ് നിര്‍മ്മിക്കുന്നത്. ആദ്യ ഭാഗത്തിന്റെ പേര് ബംഗാള്‍ ഫയല്‍സ് എന്നാണ്. ബംഗാള്‍ വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സത്യസന്ധമായി ദല്‍ഹി ഫയല്‍സ് തുറന്നുകാട്ടും. ഹിന്ദു, മുസ്ലിം എന്ന രീതിയില്‍ ബംഗാളിനെ രണ്ടാക്കി വെട്ടിമുറിച്ചതിന് പിന്നിലെ നഗ്നസത്യങ്ങള്‍ ബംഗാള്‍ ഫയല്‍സ് പുറത്തുകൊണ്ടുവരും. നൂറോളം പുസ്തകങ്ങളാണ് വിവേക് അഗ്നിഹോത്രി വായിച്ച് തള്ളിയത്. നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.
SHUBHARAMBH!
With your blessings, the shooting of #TheDelhiFiles began today. A puja was conducted by all the devis of the crew.
O Mother! Please give us the courage to tell this difficult tale with utmost honesty and fearlessly. pic.twitter.com/Wa57ryA2R4
— Vivek Ranjan Agnihotri (@vivekagnihotri) November 10, 2024
വിശദമായ പൂജയോടെയായിരുന്നു സിനിമയുടെ നിര്‍മ്മാണത്തിന്റെ തുടക്കം. ഇതിന്റെ വാര്‍ത്ത വിവേക് അഗ്നിഹോത്രി സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ചു.
അഭിഷേഖ് അഗര്‍വാളും വിവേക് അഗ്നിഹോത്രിയുടെ ഭാര്യയും നടിയുമായ പല്ലവി ജോഷിയും ചേര്‍ന്നാണ് ദല്‍ഹി ഫയല്‍സ് നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: