തളിപ്പറമ്പ്: മോറാഴ ശിവക്ഷേത്ര പരിസരത്ത് സ്ഥാപിച്ച ഭാഗവത സപ്താഹ ബോര്‍ഡില്‍ കര്‍ഷക സംഘത്തിന്റെ പോസ്റ്റര്‍ ഒട്ടിച്ച് മറച്ചു.
കല്ല്യാശ്ശേരി കണ്ടന്തളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന സപ്താഹ യജ്ഞത്തിന്റെ ബോര്‍ഡാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പോഷക സംഘടനയായ കര്‍ഷക സംഘത്തിന്റെ പോസ്റ്റര്‍ ഒട്ടിച്ച് പൂര്‍ണ്ണമായും മറച്ചിരിക്കുന്നത്.
ഹിന്ദു ആഘോഷങ്ങളേയും ക്ഷേത്രങ്ങളേയും നശിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന സിപിഎം ഇത്തരമൊരു പ്രവര്‍ത്തിയുമായി ഇറങ്ങിത്തിരിച്ചത് സിപിഎം പാര്‍ട്ടി ഗ്രാമം എ
ന്നറിയപ്പെടുന്ന മോറാഴയിലാണ്. ഈയടുത്ത കാലത്ത് ക്ഷേത്ര കാര്യങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകള്‍ സജീവമാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞതിനാല്‍ ബോര്
ഡ് നശിപ്പിക്കില്ലെന്ന വിശ്വാസത്തിലാണ് മോറാഴയില്‍ സപ്താഹത്തിന്റെ ബോര്‍ഡ് സ്ഥാപിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നാട്ടില്‍ത്തന്നെയാണ് ബോര്‍ഡ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. ബോര്‍ഡ് വികൃതമാക്കിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്നും ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: