കൊച്ചി : വഖഫ് ബോർഡ് കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുള്ള പ്രോപ്പർട്ടികളുടെ ലിസ്റ്റിൽ ചെല്ലാനത്തെ ഉൾപ്പെടുത്തിയത് എന്തിനെന്ന ചോദ്യവുമായി ക്രിസ്ത്യൻ സംഘടനയായ കാസ . ഫോർട്ട് കൊച്ചി – ആലപ്പുഴ തീരദേശ റോഡിലുള്ള ചെല്ലാനം എന്ന പ്രദേശത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഒരു മുസൽമാനും അവിടെ താമസിച്ചിട്ടില്ല , നിലവിലും മുസ്ലീങ്ങൾ ആരും അവിടെ താമസിക്കുന്നില്ല. എന്നിട്ടും എന്തിന് വേണ്ടിയാണ് ചെല്ലാനത്തെ ആ ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്നാണ് കാസയുടെ ചോദ്യം . ഫേസ്ബുക്ക് പോസ്റ്റിലാണ് സംഘടന ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത് .
‘ അവസാനം ഈ കേരളത്തിലെ ഹിന്ദുവും ക്രിസ്ത്യാനിയും വനത്തിലേക്ക് കൂടിയേറേണ്ടി വരുമോ ??? വഖഫ് ബോർഡ് കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുള്ള വഖഫ് പ്രോപ്പർട്ടികളുടെ ലിസ്റ്റിൽ എറണാകുളം ജില്ലയിലെ തെക്കൻ കടലോര പ്രദേശമായ ചെല്ലാനം എന്ന ഗ്രാമവും.
ഫോർട്ട് കൊച്ചി – ആലപ്പുഴ തീരദേശ റോഡിലുള്ള ചെല്ലാനം എന്ന പ്രദേശത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഒരു മുസൽമാനും അവിടെ താമസിച്ചിട്ടില്ല , നിലവിലും മുസ്ലീങ്ങൾ ആരും അവിടെ താമസിക്കുന്നില്ല, എന്നാൽ വഖഫ് ബോർഡ് കേന്ദ്രസർക്കാരിന് കൊടുത്തിട്ടുള്ള അവരുടെ വഖഫ് പ്രോപ്പർട്ടികളുടെ പട്ടികയിൽ ഇടക്കൊച്ചിയിൽ ഉള്ള നൂറുൽ ഇസ്ലാം ജുമാ മസ്ജിദ് ആൻഡ് മദ്രസാ ഇടക്കൊച്ചി 682010 എന്ന അഡ്രസ്സിൽ ഉള്ള മുസ്ലിം മോസ്കിന്റെ വഖഫ് പ്രോപ്പർട്ടി ആയിട്ടാണ് ചെല്ലാനത്തെ ഭൂമികൾ കാണിച്ചിരിക്കുന്നത് ( വഖഫ് റഫ: Area Code: 3259505660627998 ) .
ഭൂരിഭാഗവും മത്സ്യബന്ധനം ഉപജീവനമാർഗ്ഗമാക്കി മാറ്റിയ ലത്തീൻ കത്തോലിക്കരും , തപ്പുകാർ എന്ന പേരിൽ അറിയപ്പെടുന്ന കടലിൽ അല്ലാതെ മത്സ്യബന്ധനം നടത്തുന്ന ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ഹൈന്ദവ സമുദായത്തിലെ മറ്റ് പാവങ്ങളും ഉൾപ്പെടെയുള്ളവർ മാത്രം അധിവസിക്കുന്ന ഒരു പ്രദേശമാണ് ചെല്ലാനം .
മുനമ്പം കഴിഞ്ഞാൽ തെക്കോട്ടുള്ള ഫോർട്ടുകൊച്ചി കടലോര മേഖലയിൽ പരമ്പരാഗത ക്രിസ്ത്യൻ ആധിപത്യം ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു പിന്നെയുള്ളത് സൗദി , മനാശേരി , കാട്ടിപ്പറമ്പ് , കണ്ണമാലി മുതൽ ചെല്ലാനം ഫിഷിങ് ഹാർബർ വരെയുള്ള പ്രദേശമാണ് അവിടെയും ഭാവിയിൽ അവകാശം ഉന്നയിക്കും എന്നുള്ളതിന്റെ സൂചനയായിട്ടാണ് വഖഫ് ബോർഡ് നൽകിയിട്ടുള്ള ലിസ്റ്റ് ചൂണ്ടിക്കാട്ടുന്നത്.വഖഫ് ബോർഡ് മുനമ്പത്ത് അവകാശവാദം ഉന്നയിക്കുകയും ചെല്ലാനം ഭാവിയിലേക്ക് ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നത് എന്തിന് വേണ്ടിയെന്ന് ചോദ്യം ഈ അവസരത്തിൽ വളരെ പ്രസക്തമാണ്.!‘ എന്നാണ് കാസയുടെ ഫേസ്ബുക്ക് പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: