വാന്‍കൂവര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമര്‍ശിച്ച് കാനഡ. ഇത്തരം പ്രസ്താ. വനകള്‍ വലിയ പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്ന് ഇന്ത്യ. പ്രതിഷേധത്തിന്റെ ഭാഗമായി ദല്‍ഹിയിലെ കാനഡയുടെ ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി താക്കീത് ചെയ്തു.
“കാനഡയുടെ ഏറ്റവും പുതിയ വിമര്‍ശനം മൂലം ഞങ്ങള്‍ കാനഡയുടെ ഹൈകമ്മീഷണറെ വിളിച്ചുവരുത്തി ശാസിച്ചു. ഡപ്യൂട്ടി മന്ത്രിയായ ഡേവിഡ് മോറിസന് അടിസ്ഥാനരഹിതമായ ആരോപണമാണ് ഇന്ത്യയുടെ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്”- വിദേശ കാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
സിഖ് തീവ്രവാദികളെ വധിക്കാന്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ രഹസ്യ ഗൂഢാലോചന നടത്തുന്നു എന്ന കാനഡയുടെ വിമര്‍ശനത്തെ ഇന്ത്യ തള്ളിക്കളഞ്ഞു. അമിത് ഷായ്ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ കാനഡയുടെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. കാനഡ ദിനം പ്രതി ഇന്ത്യയെ അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്പില് നാണം കെടുത്തുന്ന പ്രസ്താവനകളാണ് നടത്തുന്നത്. ഇന്ന് അമിത് ഷായെ വിമര്‍ശിച്ച കാനഡ നാളെ മോദിയെയും കുറ്റവാളിയാക്കി നിര്‍ത്താന്‍ സാധ്യതയുണ്ടെന്ന് അറിയുന്നു.
ഇത് ഡീപ് സ്റ്റേറ്റ് എന്ന് വിളിക്കുന്ന അമേരിക്ക ആധാരമായി പ്രവര്‍ത്തിക്കുന്ന സമ്പന്ന അധികാര ഗ്രൂപ്പിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കരുതുന്നു. മറ്റ് രാജ്യങ്ങളിലെ ഭരണം അട്ടിമറിച്ച് സ്വന്തം താല്പര്യം സംരക്ഷിക്കുന്ന പാവസര്‍ക്കാരിനെ അധികാരത്തില്‍ എത്തിക്കുന്ന നിഗൂഢ സംഘമാണ് ഡീപ് സ്റ്റേറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: