ന്യൂദല്‍ഹി: തന്റെ സ്വന്തം കാര്യങ്ങള്‍ നടത്താന്‍ ഖലിസ്ഥാന്‍ തീവ്രവാദികളെ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ഉപയോഗിക്കുകയാണെന്ന ആരോപണവുമായി ബീഹാറിലെ പട് ന സാഹിബിലെ സുപ്രധാന ഗുരുദ്വാരയുടെ അധ്യക്ഷന്‍ ജഗിയോത് സിങ്ങ് സോഹി. ലോകത്തിലെ അഞ്ച് പ്രധാന സിഖ് ഗുരുദ്വാരകളില്‍ ഒന്നാണ് ബീഹാറിലെ പട് ന സാഹിബിലെ ഗുരുദ്വാര.
ഇന്ത്യയെ അടിക്കടി ഭീഷണിപ്പെടുത്തുന്ന സിഖ് സ് ഫോര്‍ ജസ്റ്റിസ് എന്ന ഖലിസ്ഥാന്‍ വാദികളുടെ സംഘടനയുടെ നേതാവ് ഗുര് പത് വന്ത് സിങ്ങ് പന്നുന്‍ സിഖുകാരനല്ലെന്നും ജഗിയോത് സിങ്ങ്. കഴിഞ്ഞ ദിവസമാണ് ജഗിയോത് സിങ്ങ് സോഹി ജസ്റ്റിന് ട്രൂഡോയെക്കുറിച്ചുള്ള ഈ രഹസ്യം വെളിപ്പെടുത്തിയത്.
ഖലിസ്ഥാന്‍ ഭീകരവാദികളെ സ്വന്തം ആവശ്യങ്ങള്‍ക്ക് ജസ്റ്റിന് ട്രുഡോ ഉപയോഗപ്പെടുത്തുകയായിരുന്നു എന്ന ജഗിയോത് സിങ്ങ് സോധിയുടെ ആരോപണം ഒരു ഞെട്ടലോടെയാണ് ലോകം കേട്ടത്. ഖലിസ്ഥാന്‍ വാദികളുടെ സംഘടനയെന്ന് അവകാശപ്പെടുന്ന സിഖ് സ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ സിഖുകാരനല്ലെന്നും ജഗിയോത് സിങ്ങ് സോധി ആരോപിക്കുന്നു.
ഇത്രയും കാലം സിഖുകാരുടെ നേതാവ് എന്ന് അവകാശപ്പെട്ടാണ് ഗുര്‍പത് വന്ത് സിങ്ങ് പന്നൂന്‍ ഇന്ത്യയ്ക്കെതിരെയും പ്രധാനമന്ത്രി മോദിയ്ക്കെതിരെയും, എന്തിന് ഏറ്റവും ഒടുവില്‍ അയോധ്യക്ഷേത്രത്തിനെതിരെയും ആഞ്ഞടിച്ചിരുന്നത്. ഇന്ത്യന്‍ പതാകയെ അവഹേളിച്ച ഗുര് പത് വന്ത് സിങ്ങ് പന്നുന്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും ജഗിയോത് സിങ്ങ് സോധി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: