തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഹോട്ടലില്‍ ബോംബ് ഭീഷണി. ഹോട്ടലിലെ ഒരു ജീവനക്കാരന്റെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.
തുടര്‍ന്ന് ഹോട്ടലില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജ്യത്ത് വിമാനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും വ്യാജ ബോംബ് ഭീഷണി ലഭിക്കുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരത്തെ ഹോട്ടലിലും വ്യാജ ബോംബ് ഭീഷണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: