പാലക്കാട് : മര്യാദകളെല്ലാം കാറ്റില്‍ പറത്തി, സ്വന്തം സഹപ്രവര്‍ത്തകനെ കുറ്റക്കാരനാക്കിയ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പറഞ്ഞു. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റു പറ്റിയെന്ന് എഡിഎം. നവീന്‍ ബാബു തന്നോടു പറഞ്ഞുവെന്ന ജില്ലാ കളക്ടറുടെ മൊഴിക്ക് പിന്നില്‍ സിപിഎമ്മാണ്. സിപിഎമ്മിലെ ഒരു വിഭാഗം കേരളത്തില്‍ സെല്‍ ഭരണം നടത്തുകയാണ്. യുഡിഎഫ് ഒറ്റക്കെട്ടായാണ് ഉപതെരഞ്ഞെടുപ്പിനു വേണ്ടി പ്രവര്‍ത്തിക്കുന്നത്. കത്ത് വിവാദത്തില്‍ പാലക്കാട് ഡിസിസിക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: