മാറിയ ജീവിത ശൈലിയുടെ ഭാഗമായി ഉറക്കത്തിലുള്പ്പെടെ വ്യത്യാസം വന്നിട്ടുണ്ടല്ലേ. രാത്രി ഏറെ വൈകിയും ഫോണില്‍ സമയം ചിലവഴിച്ച് പുലര്‍ച്ചെയോടെ ഉറങ്ങുന്നതാണ് ഇന്നത്തെ ന്യൂജനറേഷന്റെ ഉള്‍പ്പെടെ രീതി. എന്നാല്‍ ശരിയായ രീതിയില്‍ ഉറക്കം ലഭിക്കാതാകുന്നതോടെ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും നേരിടാനും സാധ്യതയുണ്ട്. എന്നാല്‍ ഇത് തിരിച്ചറിയാത്തതാണ് പല മാനസിക-ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാകുന്നത്. എന്നാല്‍ ശരിയായ രീതിയില്‍ ഉറക്കം ലഭിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായിക്കും. രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ചില ലഘുഭക്ഷണങ്ങളെ പരിചയപ്പെടാം.
ഓട്മീല്‍
ഓട്സില്‍ ഫൈബര്‍, വിറ്റാമിന്‍ ബി, സിങ്ക് എന്നിവ കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഓട്മീല്‍ രാത്രി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
മത്തങ്ങ വിത്തുകള്‍
വറുത്തെടുത്ത മത്തന്‍ വിത്ത് നല്ല ഉറക്കത്തിന് സഹായിക്കുന്ന ഒന്നാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാന്‍, മഗ്നീഷ്യം, സിങ്ക് എന്നിവ മെലാറ്റോണിന്റെ ഉത്പാദനം ത്വരിതപ്പെടുത്തുന്നു. അതിനാല്‍ മത്തങ്ങ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
നേന്ത്രപ്പഴം
ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ളതാണ് നേന്ത്രപ്പഴം. പൊട്ടാസ്യവും മഗ്നീഷ്യവും ശരീരം ആയാസരഹിതമാക്കി ഉറക്കത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഇത് മസ്തിഷ്കത്തിലെ ഉഷ്ണനില താഴ്ത്തി നിര്‍ത്തുന്നതിനും ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. അതിനാല്‍ രാത്രി നേന്ത്രപ്പഴം കഴിക്കുന്നത് ഉറക്കത്തിന് സഹായിക്കും.
കിവി
കിവിയുടെ ആന്റി ഓക്സിഡന്റിന്റെ കഴിവ് ഉറക്കത്തെ മെച്ചപ്പെടുത്താനും സഹായിക്കും. അതിനാല്‍ രാത്രി കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് രണ്ട് കിവി പഴം കഴിക്കുന്നത് നല്ലതാണ്.
ഡാര്‍ക്ക് ചോക്ലേറ്റ്
മഗ്നീഷ്യം, സെറാടോണിന് എന്നിവ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: